ശബരിമല: പോലീസിനെതിരെ ഹൈകോടതിയുടെ കടുത്ത വിമര്‍ശനം

സര്‍ക്കാറിന്‍റെ പല ഉത്തരവുകളും എ.ജി അറിയുന്നില്ലെന്നും കോടതി വിമര്‍ശിച്ചു

Update: 2018-11-27 10:43 GMT
ശബരിമല: പോലീസിനെതിരെ ഹൈകോടതിയുടെ  കടുത്ത വിമര്‍ശനം
AddThis Website Tools
Advertising

ശബരിമലയില്‍ ചില ഐ.പി.എസ് ഉദ്യോഗസ്ഥര്‍ പൊലീസിന് ചീത്ത പേര് ഉണ്ടാക്കുന്നുവെന്ന് ഹൈക്കോടതി. ഹൈക്കോടതി ജഡ്ജിയെ വരെ അപമാനിച്ചു. ആ ഉദ്യോഗസ്ഥനെതിരെ കേസെടുക്കാത്തത് ജഡ്ജി വിസമ്മതിച്ചതിനാലാണെന്നും കോടതി പറഞ്ഞു. സര്‍ക്കാറിന്‍റെ പല ഉത്തരവുകളും എ.ജി അറിയുന്നില്ലെന്നും കോടതി വിമര്‍ശിച്ചു.

അതേസമയം സുപ്രിം കോടതി ഉത്തരവ് നടപ്പാക്കാൻ മാത്രമാണ് സർക്കാർ ശ്രമിച്ചതെന്ന് എ.ജി അറിയിച്ചു. സുപ്രീം കോടതി ഉത്തരവിനെതിരെ സംസ്ഥാനത്തിന് നിലപാടെടുക്കാന്‍ സാധിക്കില്ലെന്ന് അഡ്വക്കേറ്റ് ജനറല്‍ പറഞ്ഞു. പൊലീസ് നടപടിയെക്കുറിച്ച് വിശദീകരണം നല്‍കവേയാണ് എ.ജി സര്‍ക്കാര്‍ നിലപാട് വിശദീകരിച്ചത്.

യുവതികള്‍ ആവശ്യപ്പെട്ടാല്‍ സംരക്ഷണം നല്‍കുമെന്നും ശബരിമലയില്‍ അക്രമം നടത്തിയവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ഉണ്ടെന്നും എ.ജി പറഞ്ഞു. സന്നിധാനത്ത് ഏര്‍പെടുത്തിയ നിയന്ത്രണങ്ങള്‍ എന്തുകൊണ്ട് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയില്ലെന്ന് ഹൈക്കോടതി എ.ജിയോട് ചോദിച്ചു.

Tags:    

Similar News