‘ബാബരി, ഭാരതാംബയുടെ നെറുകയില്‍ ദേശീയ നാണക്കേടായി നിന്ന അടിമത്വത്തിന്‍റെ ചിഹ്നം’ സി.പി സുഗതന്‍
ജനുവരി 1ന് നടക്കാനിരിക്കുന്ന വനിതാമതില്‍ പ്രതിഷേധത്തിന്റെ സംഘാടന സമിതി ജോയന്റ് കണ്‍വീനറാണ് സി.പി സുഗതന്‍. ബാബരി മസ്ജിദ് പൊളിച്ച കര്‍സേവയില്‍ പങ്കെടുത്തതിന്റെ അനുഭവം വിവരിക്കുന്നതാണ് സി.പി സുഗതന്റെ...
ജനുവരി ഒന്നിന് നടക്കാനിരിക്കുന്ന വനിതാമതില്‍ പ്രതിഷേധത്തിന്റെ സംഘാടന സമിതി ജോയന്റ് കണ്‍വീനറാണ് സി.പി സുഗതന്‍. എന്നാല്‍ സുഗതന്റെ വര്‍ഗീയ പോസ്റ്റുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. അയോധ്യയില്‍ ബാബരി മസ്ജിദ് പൊളിച്ച കര്‍സേവയില്‍ പങ്കെടുത്തതിന്റെ അനുഭവം വിവരിക്കുന്നതാണ് സി.പി സുഗതന്റെ നവംബര്‍ 26ന് പോസ്റ്റ് ചെയ്തിരിക്കുന്ന കുറിപ്പ്.
ഭാരതാംബയുടെ നെറുകയില്‍ ദേശീയ നാണക്കേടായി നിന്ന അടിമത്വത്തിന്‍റെ ചിഹ്നമായിരുന്നു ബാബരി മസ്ജിദെന്നാണ് സുഗതന്റെ അധിക്ഷേപം. കര്‍സേവയില്‍ പങ്കെടുത്തു തിരിച്ചു വന്നപ്പോള്‍ ബാബരി പൊളിച്ചതിന്റെ കല്ലിന്‍ കഷണവുമായാണ് താന്‍ എത്തിയതെന്നും സുഗതന്‍ പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച നവോത്ഥാന യോഗത്തില്‍ പങ്കെടുത്ത സി.പി സുഗതന്‍ ശബരിമലയില്‍ സ്ത്രീകളെ തടഞ്ഞ സമരക്കാരുടെ കൂട്ടത്തിലും ഉണ്ടായിരുന്നു.
ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഒരു ദേശീയ വാദിയുടെ കഠിന മനസ്സോടെ അയോധ്യയില്‍ അന്നു കര്‍സെവയില്‍ ഞാന്‍ പങ്കെടുത്തു. അയോധ്യയിലേക്ക് ട്രൈനില്‍ പുറപ്പെടുന്നതിനു മുന്‍പ് എന്‍റെ സ്വന്തം അമ്മ എന്നോടു ചോദിച്ചു എന്നു തിരിച്ചു വരുമെന്നു? തിരിച്ചു വരുമെന്നോന്നും ഉറപ്പില്ലാത്ത പണിക്കാണ് അ മ്മേ, പോകുന്നത് എന്നു പറയാന്‍ എന്‍റെ നാവില്‍ വന്നതാണ്. പക്ഷെ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ വരുമമ്മേ എന്നു പറഞ്ഞു ഞാന്‍ അമ്മയെ സമാധാനിപ്പിച്ചു. ഞാന്‍ കര്‍സേവയില്‍ പങ്കെടുത്തു തിരിച്ചു വന്നു. (ഒരു കല്ലിന്‍ കഷണവുമായി.) ഭാരതാംബയുടെ നെറുകയില്‍ ദേശീയ നാണക്കേടായി നിന്ന അടിമത്വത്തിന്‍റെ ആ ചിന്നം (ബാബ്രിക്കെട്ടിടം) പൊളിച്ചു നീക്കി യപ്പോള്‍ അതില്‍ നിന്നെടുത്ത ഒരു കല്ലിന്‍ കഷണം. ഒരു മഹായുദ്ധം ജയിച്ച വീറോടെ അന്നു ഞങ്ങള്‍ സ്വയം സേവകര്‍ ഹര ഹര മഹാദേവ മുഴക്കി തുള്ളിച്ചാടി. കെട്ടിടം പൊളിച്ചു കഴിഞ്ഞു സരയുവില്‍ മുങ്ങിക്കുളിക്കാന്‍ പോയ നമ്മുടെ അനേകം സ്വയം സേവകര്‍ കറണ്ടടിച്ചു മരിച്ചു.നദിയില്‍ ഇലക്ട്രിക് wire ലൈവ് ആക്കിയിട്ടിരിക്കുകയായിരുന്നു മുലായം പോലീസ്. അങ്ങനെ എന്തെല്ലാം ചരിത്ര സംഭവങ്ങള്‍. ഇന്നിപ്പോള്‍ 26 വര്‍ഷം തികയുന്നു ബാബരിക്കെട്ടിടം തകര്‍ത്തിട്ടു. എനിക്ക് പ്രായം ഇരട്ടിയില്‍ അധികമായി.>>>
ബാബ്രി കെട്ടിടം തകര്‍ത്താല്‍ ഉടന്‍ രാമക്ഷേത്രം എന്നായിരുന്നു അന്നു ഞങ്ങള്‍ സ്വപ്നംകണ്ടത്!! പക്ഷെ അതൊക്കെ എട്ടുനിലയില്‍ പൊട്ടി, അല്ലെങ്കില്‍ പൊട്ടിച്ചു. ഇതൊക്കെ ഹിന്ദുവിന്‍റെ ദിവാസ്വപ്നമായിരുന്നു എന്നു പിന്നീടു ബോധ്യപ്പെട്ടു. എല്ലാം രാഷ്ട്രീയ നാടകങ്ങള്!! ഇപ്പോള്‍ 2019 election അടുക്കാറായി. കുത്തകകള്‍ കട്ടുമുടിച്ച് കുളം തോണ്ടി രാഷ്ട്രം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ ഭരണപരാജയം മറക്കാന്‍ രാമനെ വീണ്ടും ചിലര്‍ കുത്തിപ്പോക്കുകയായി.. ഇവിടെ അയ്യെപ്പ മന്ത്രവും ചിലര്‍ രാഷ്ട്രീയത്തിനായി കുത്തിപ്പോക്കുന്നു. ചിലര്‍ സ്‌ത്രീ സമത്തം പറഞ്ഞു ഹിന്ദുക്കളുടെ വിശ്വാസങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ ചിലര്‍ അയ്യപ്പനെ ഉപയോഗിച്ചു വോട്ട് ആഞ്ഞു പിടിക്കാന്‍ ശ്രമിക്കുന്നു, രണ്ടു കുട്ടര്‍ക്കും, എല്ലാവര്‍ക്കും ശബരിമലയും അയോധ്യയും രാഷ്ട്രീയ ആയുധം തന്നെ!! അയോധ്യയിലായാലും, ശബരിമലയിലായാലും സ്വന്തക്കാര് നമ്മളെ പറ്റിക്കുമ്പോള്‍ അതു തിരിച്ചറിയാനുള്ള അവകാശമെങ്കിലും എന്നെപ്പോലുള്ളവര്‍ക്ക് അനുവദിക്കണം എന്നേ പറയാനുള്ളൂ!!! ഒരങ്കത്തിനു ബാല്യം ഇനിയും ഞങ്ങളില്‍ ശേഷിക്കുന്നു എന്നു പറ്റിപ്പ് കാര്‍ക്ക് മുന്നറിയിപ്പും!!!