കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഉദ്ഘാടന ദിവസം തന്നെ ആഭ്യന്തര സര്‍വീസ്
സ്വകാര്യ വിമാക്കമ്പനിയായ ഗോ എയറാണു സര്‍വീസ് തുടങ്ങുക. കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കാണ് ആദ്യ ആഭ്യന്തര സര്‍വീസ്.
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഉദ്ഘാടന ദിവസം തന്നെ ആഭ്യന്തര വിമാന സര്‍വീസ് ആരംഭിക്കും. സ്വകാര്യ വിമാക്കമ്പനിയായ ഗോ എയറാണു സര്‍വീസ് തുടങ്ങുക. കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കാണ് ആദ്യ ആഭ്യന്തര സര്‍വീസ്.
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുളള ആദ്യ ആഭ്യന്തര സര്‍വീസ് തിരുവന്തപുരത്തേക്കാണ്. ഉദ്ഘാടന ദിവസമായ ഡിസംബര്‍ 9ന് ഉച്ച തിരിഞ്ഞ് മൂന്ന് മണിക്ക് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന ഗോ എയര്‍ കമ്പനിയുടെ വിമാനം 4.15ന് തിരുവന്തപുരത്ത് എത്തും. അന്ന് രാവിലെ 12.20നാണ് ബംഗളൂരുവില്‍ നിന്ന് ഈ വിമാനം കണ്ണൂരില്‍ എത്തുക. ബംഗളൂരു-കണ്ണൂര്‍ യാത്രയ്ക്കു 2013 രൂപ നിരക്കിലാണു ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത്. തിരുവനന്തപുരത്തേക്കു 2948 രൂപയാണു സാധാരണ നിരക്ക്. 3395 രൂപയാണ് ഫ്ലക്സി നിരക്ക്. ഗോ എയറിന്റെ വെബ്‌സൈറ്റ് വഴി ടിക്കറ്റ് ബുക്കിങ് ഇന്നലെ ആരംഭിച്ചു. എന്നാല്‍ മറ്റു ദിവസങ്ങളിലെ സര്‍വീസിനു ഗോ എയര്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടില്ല.
ചെന്നൈ, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്കും ആഭ്യന്തര സര്‍വീസ് നടത്താന്‍ ഗോ എയര്‍ അപേക്ഷ നല്കിയിട്ടുണ്ട്. ദോഹ,മസ്ക്കറ്റ്,ദമാം എന്നിവിടങ്ങളിലേക്കുളള ഇവരുടെ രാജ്യന്തര സര്‍വീസും ഉടന്‍ ഉണ്ടാകും. 9ന് എയര്‍ ഇന്ത്യാ എക്സ്പ്രസിന്റെ അബുദാബി സര്‍വീസോടെയാണ് വിമാനത്താവളം ഉദ്ഘാടനം ചെയ്യപ്പെടുക. അന്നു രാത്രി 09.05ന് റിയാദിലേക്കും കണ്ണൂരില്‍ നിന്ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് സര്‍വീസ് നടത്തും.