തിരുവനന്തപുരത്ത് സ്കൂൾ ബസ് കയറിയിറങ്ങി രണ്ടാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം
മടവൂർ ഗവ. എൽ.പി സ്കൂളിലെ വിദ്യാർഥിയായ കൃഷ്ണേന്ദുവാണ് മരിച്ചത്
Update: 2025-01-10 12:21 GMT
തിരുവനന്തപുരം: തിരുവനന്തപുരം മടവൂരിൽ രണ്ടാം ക്ലാസ് വിദ്യാർഥി സ്കൂൾ ബസ് കയറി മരിച്ചു. മടവൂർ ഗവ. എൽ.പി സ്കൂളിലെ വിദ്യാർഥിയായ കൃഷ്ണേന്ദുവാണ് മരിച്ചത്. മണികണ്ഠൻ, ശരണ്യ എന്നിവരുടെ മകളാണ്.
വീടിനു മുൻപിൽ കുട്ടിയെ ഇറക്കി ബസ് മുന്നോട്ടെടുത്തപ്പോളാണ് അപകടം. വൈകീട്ട് നാലരയോടെയാണ് സംഭവം. ആശുപത്രിയിലെത്തിക്കുന്നതിനു മുൻപ് തന്നെ കുട്ടി മരണപ്പെടുകയായിരുന്നു. പാരിപ്പള്ളി മെഡിക്കൽ കോളേജിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.
വാർത്ത കാണാം-