വിജയരാഘവന്റെ അശ്ലീല പരാമര്‍ശം: പ്രതിഷേധം ശക്തമാകുന്നു

സ്ത്രീത്വത്തെയും ദലിതുകളേയും അപമാനിക്കുന്ന പ്രസ്താവനയാണ് എ വിജയരാഘവന്‍ നടത്തിയതെന്നാണ് കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നത്. എ വിജയരാഘവനെ ന്യായീകരിച്ച് സി.പി.എം നേതൃത്വം രംഗത്ത് വന്നു.

Update: 2019-04-02 07:40 GMT
Advertising

രമ്യ ഹരിദാസിനെതിരായ എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ നടത്തിയ അശ്ലീല പരാമര്‍ശത്തില്‍ പ്രതിഷേധം ശക്തമാകുന്നു. സ്ത്രീത്വത്തെയും ദലിതുകളേയും അപമാനിക്കുന്ന പ്രസ്താവനയാണ് എ വിജയരാഘവന്‍ നടത്തിയതെന്നാണ് കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നത്. എ വിജയരാഘവനെ ന്യായീകരിച്ച് സി.പി.എം നേതൃത്വം രംഗത്ത് വന്നു. എന്നാല്‍ മുന്നണിയിലെ ഘടകകക്ഷികള്‍ക്ക് വിജയരാഘവന്‍റെ പ്രസ്താവനയില്‍ അതൃപ്തിയുണ്ട്.

സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ എ വിജയരാഘവന്‍ നടത്തിയ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധമാണ് പ്രതിപക്ഷത്തിന്‍റെ ഭാഗത്ത് നിന്ന് ഉയര്‍ന്ന് വന്നത്. എ വിജയരാഘവനെതിരെ ആദ്യം രംഗത്ത് വന്നത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തെരഞ്ഞടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് കെ.പി.സി.സി പ്രസി‍ഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

എന്നാല്‍ ഇതിന് പിന്നാലെ എ വിജയരാഘവനെ ന്യായീകരിച്ച് സി.പി.എം പിബി അംഗം എം.എ ബേബി രംഗത്ത് വന്നു. സംസ്ഥാന നേതൃത്വം പ്രതികരിക്കുമെന്നായിരിന്നു സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത്. അതേസമയം എ വിജയരാഘവന്‍റെ പ്രസ്താവനയില്‍ സി.പി.ഐ അടക്കമുള്ള ഇടത് മുന്നണിയിലെ ഘടകക്ഷികള്‍ക്ക് അതൃപ്തിയുണ്ട്. വിജയരാഘവന്‍റെ പ്രസ്താവന അനവസരത്തിലുള്ളതാണെന്നാണ് ഘടകകക്ഷികളുടെ നിലപാട്.

Tags:    

Similar News