സമയം കളയണ്ട, വിട്ടോളൂ മലരിക്കലിലേക്ക്; കണ്ണ് നിറയെ ആമ്പല്‍പ്പൂക്കള്‍ കണ്ട് തിരിച്ചുവരാം

കോട്ടയം തിരുവാർപ് റോഡിൽ കാഞ്ഞിരം കവലയിൽ നിന്നും 3 കിലോ മീറ്റര്‍ ഉള്ളിലോട്ടു പോയാൽ മലരിക്കൽ എത്താം

Update: 2019-10-15 08:19 GMT
Advertising

കണ്ണെത്താ ദൂരത്തോളം ആമ്പല്‍പ്പൂക്കള്‍...കണ്ണ് മാത്രമല്ല, മനസ് നിറയ്ക്കുന്ന ഈ കാഴ്ച കാണണമെങ്കില്‍ കോട്ടയം ജില്ലയിലെ മലരിക്കല്‍ എന്ന സ്ഥലത്തേക്ക് പോയാല്‍ മതി. തിരുവാർപ്പ് പഞ്ചായത്തിലെ കാഞ്ഞിരത്തു ആണ് ഏക്കര്‍ കണക്കിന് പാടത്ത് ആമ്പല്‍ പൂത്ത് നില്‍ക്കുന്നത്. കോട്ടയം തിരുവാർപ് റോഡിൽ കാഞ്ഞിരം കവലയിൽ നിന്നും 3 കിലോ മീറ്റര്‍ ഉള്ളിലോട്ടു പോയാൽ മലരിക്കൽ എത്താം.

പൂത്തുലത്ത് നില്‍ക്കുന്ന ആമ്പല്‍പ്പാടം കാണാന്‍ ജില്ലക്കകത്തും പുറത്തു നിന്നുമായി നിരവധി പേരാണ് ഇവിടെയെത്തുന്നത്. ഫേസ്ബുക്ക് പോലെയുള്ള സാമൂഹ്യ മാധ്യമങ്ങള്‍ വഴി മനോഹര കാഴ്ചകള്‍ കണ്ടറിഞ്ഞ് മലരിക്കലേക്ക് എത്തുന്നവരും നിരവധിയാണ്. ഫോട്ടോ എടുക്കാനും ആല്‍ബം ഷൂട്ട് ചെയ്യാനുള്ളവരുടെയും തിരക്കുമുണ്ട്.

തോണിയിലേറി ആമ്പല്‍പ്പൂക്കള്‍ അടുത്തു നിന്ന് കണ്ടുവരാനും ഇവിടെ സൌകര്യമുണ്ട്. സഞ്ചാരികള്‍ക്കായി ഇവിടെയുള്ള വള്ളക്കാര്‍ അതിനായി സൌകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വെയില്‍ കനത്താല്‍ പൂക്കള്‍ വാടിപ്പോകുന്നതുകൊണ്ട് രാവിലെ എട്ട് മണിക്ക് മുന്‍പായിട്ട് പോകുന്നതാണ് ഉത്തമം.

എല്ലാ വർഷവും ജൂലൈ ആഗസ്ത്, സെപ്റ്റംബർ മാസങ്ങളിലാണ് ഇവിടെ ആമ്പല്‍പ്പൂക്കള്‍ സഞ്ചാരികള്‍ക്ക് വിരുന്നൊരുക്കുന്നത്. രണ്ട്,മൂന്ന് ദിവസം കൂടി മാത്രമേ ഈ മനം കുളിര്‍പ്പിക്കുന്ന കാഴ്ചയുണ്ടാകൂ. അതിനു ശേഷം നെൽകൃഷി ഇറക്കുന്നതിനു വേണ്ടി ഇവ നശിപ്പിക്കും.

ചിത്രങ്ങള്‍ക്ക് കടപ്പാട്: ഷന്‍സില്‍ ഷാന്‍

Tags:    

Similar News