ഇതാണ് മക്കളെ..കാക്കിക്കുള്ളിലെ യഥാര്‍ത്ഥ കലാകാരന്‍
രാജാക്കാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറ് ഹണിയുടെ പാട്ടാണ് സോഷ്യല് മീഡിയയില് വൈറലായിക്കൊണ്ടിരിക്കുന്നത്
ഒരാളുടെ ഉള്ളിലുറങ്ങിക്കിടക്കുന്ന കഴിവുകളെ പ്രോത്സാഹിപ്പിച്ച് മിനുക്കിയെടുത്ത് നാലാള് അറിയുന്ന രീതിയില് മാറ്റിയെടുക്കാന് സോഷ്യല് മീഡിയ വഹിക്കുന്ന പങ്ക് വലുതാണ്. അത്തരത്തില് പല നല്ല കലാകാരന്മാരെയും നമ്മള് കേട്ടിട്ടുണ്ട്. ലാത്തി കൊണ്ടല്ല, പാട്ട് കൊണ്ട് ആളുകളെ കീഴടക്കുന്ന ഒരു പൊലീസുകാരനെ പരിചയപ്പെടുത്തുകയാണ് സമൂഹമാധ്യമം. ഫേസ് ബുക്ക് പേജിലൂടെ ട്രോളുണ്ടാക്കാന്‍ മാത്രമല്ല തകര്‍പ്പനായി പാടാനും അറിയാമെന്ന് തെളിയിക്കുകയാണ് ഈ പൊലീസുകാരന്‍.
രാജാക്കാട് സർക്കിൾ ഇൻസ്‌പെക്ടർ #ഹണി സാർ പാടുന്നു...👌👌👌 #Woow... എന്താ ശബ്ദം 👌 കാക്കിക്കുള്ളിലെ കലാകാരന് അഭിനന്ദനങ്ങൾ👏👏👏
Posted by Variety Media on Wednesday, November 20, 2019
രാജാക്കാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറ് ഹണിയുടെ പാട്ടാണ് സോഷ്യല് മീഡിയയില് വൈറലായിക്കൊണ്ടിരിക്കുന്നത്. മോഹന്ലാല് നായകനായ പവിത്രം’ എന്ന സിനിമയിലെ ”ശ്രീരാഗമോ തേടുന്നു നീ ഈ വീണതന്‍ പൊന്‍ തന്തിയില്‍…” എന്ന പാട്ടാണ് പൊലീസുകാരന് അസ്സലായി പാടിയിരിക്കുന്നത്.