കോവിഡ് കാലത്ത് 65 കു​ട്ടി​ക​ള്‍ ജീവനൊ​ടു​ക്കി; കു​ട്ടി​ക​ൾ​ക്കി​ട​യിലെ ആ​ത്മ​ഹ​ത്യ പ്ര​വ​ണ​തയില്‍ ആ​ശ​ങ്ക പ​ങ്കു​വ​ച്ചെ് മു​ഖ്യ​മ​ന്ത്രി

കു​ട്ടി​ക​ളു​ടെ ന​ന്മ ആ​ഗ്ര​ഹി​ച്ചാ​ണ് മാ​താ​പി​താ​ക്ക​ൾ ഇടപെ​ടു​ന്ന​ത്. എ​ന്നാ​ൽ കുട്ടി​ക​ളു​ടെ മാ​ന​സി​കാ​വ​സ്ഥ​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്തു വേ​ണം ഇ​ത്ത​രം ഇടപെട​ലു​ക​ൾ ന​ട​ത്താന്‍

Update: 2020-07-09 14:03 GMT
Advertising

കോ​വി​ഡ് കാ​ല​ത്ത് കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ ആ​ത്മ​ഹ​ത്യ പ്ര​വ​ണ​ത വർധി​ക്കു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മാ​ർ​ച്ച് 25 മുത​ൽ 18 വ​യ​സി​ൽ താ​ഴെ​യു​ള്ള 65 കു​ട്ടി​ക​ളാ​ണ് ജീ​വ​നൊ​ടു​ക്കി​യ​തെന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

വീ​ടു​ക​ളി​ലെ ഇ​ട​പെ​ട​ലു​ക​ളാ​ണ് ആ​ത്മ​ഹ​ത്യ​യ്ക്ക് കാ​ര​ണ​മാ​യി കണ്ടു​വ​രു​ന്ന​ത്. കു​ട്ടി​ക​ളു​ടെ ന​ന്മ ആ​ഗ്ര​ഹി​ച്ചാ​ണ് മാ​താ​പി​താ​ക്ക​ൾ ഇടപെ​ടു​ന്ന​ത്. എ​ന്നാ​ൽ കു​ട്ടി​ക​ളു​ടെ മാ​ന​സി​കാ​വ​സ്ഥ​കൂ​ടി കണക്കിലെ​ടു​ത്തു വേ​ണം ഇ​ത്ത​രം ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്താ​നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഓ​ൺ​ലൈ​ൻ ക്ലാ​സി​ൽ ഇ​രു​ന്നി​ല്ല, അ​മ്മ വ​ഴ​ക്കു പ​റ​ഞ്ഞു, ഗെ​യിം ക​ളി​ക്കാ​ൻ അ​നു​വ​ദി​ച്ചി​ല്ല തുടങ്ങിയ കാരങ്ങള്‍ പോലും ആത്മഹത്യയില്‍ കലാശിക്കുന്നു. കു​ട്ടി​യും തി​രു​ത്തേ​ണ്ട​ത് ഉണ്ടെന്നും അ​ദ്ദേ​ഹം ഓ​ർ​മ്മി​പ്പി​ച്ചു. എ​ല്ലാം കു​ട്ടി​യു​ടെ ന​ന്മ ആഗ്രഹി​ച്ചാ​ണ് ചെ​യ്യു​ന്ന​ത്. സ്കൂ​ളു​ക​ൾ അ​ട​ച്ചി​ട്ടി​രി​ക്കു​കയാ​ണ്. ഇവ​ർ​ക്ക് സു​ഹൃ​ത്തു​ക​ളു​മാ​യി ഇ​ട​പെ​ടാ​ൻ സാ​ധി​ക്കു​ന്നി​ല്ല. ഇ​ത് മാന​സി​ക സ​മ്മ​ർ​ദം വ​ർ​ധി​പ്പി​ക്കു​ന്നു. ഇ​തെ​ല്ലാം കോ​വി​ഡ് കാലത്തിന്‍റെ പ്ര​ത്യേ​ക​ത​യാ​ണെ​ന്നും മുഖ്യമന്ത്രി പ​റ​ഞ്ഞു.

കു​ട്ടി​ക​ളെ അ​ടു​ത്ത​റി​യാ​ൻ നാം ​ശ്ര​ദ്ധി​ക്ക​ണം. സ്നേ​ഹ​ത്തോ​ടെ പെരുമാ​റ​ണം. ചി​ല കു​ടും​ബ​ങ്ങ​ളി​ൽ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാകും. ഇ​ത് പരി​ഹ​രി​ക്കാ​ൻ കൗ​ൺ​സി​ല​ർ​മാ​രെ സ​മീ​പ​ക്കാ​ൻ മ​ടി​കാ​ണി​ക്ക​രു​ത്. കു​ട്ടി​ക​ളു​ടെ പ്ര​ശ്നം പ​ഠി​ക്കാ​ൻ ഡി​ജി​പി ശ്രീ​ലേ​ഖ​യു​ടെ നേതൃത്വത്തി​ൽ ഒരു സ​മി​തി രൂ​പി​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും കു​ട്ടി​ക​ൾ​ക്ക് ഫോ​ണി​ലൂ​ടെ കൗൺ​സി​ൽ ന​ൽ​കാ​ൻ 'ചി​രി' എ​ന്നൊ​രു പ​ദ്ധ​തി ആരംഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. സ​മൂ​ഹ​ത്തി​ന്‍റെ ഭാ​വി കു​ട്ടി​ക​ളു​ടെ കൈ​ക​ളി​ലാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    

Similar News