പാലത്തായി കേസ് അട്ടിമറിക്കാന്‍ എസ്.ഡി.പി.ഐ ശ്രമിച്ചെന്ന് പി.ജയരാജൻ
പൊലീസിനും ചൈൽഡ് ലൈനും പെൺകുട്ടി നൽകിയ മൊഴി കൃത്യമായിരുന്നു
പാലത്തായി പീഡനകേസ് അട്ടിമറിക്കാൻ എസ്.ഡി.പി.ഐ ശ്രമിച്ചെന്ന് പി.ജയരാജൻ. പൊലീസിനും ചൈൽഡ് ലൈനും പെൺകുട്ടി നൽകിയ മൊഴി കൃത്യമായിരുന്നു.
ये à¤à¥€ पà¥�ें- പ്രതി പത്മരാജന്‍റെ ജാമ്യം റദ്ദ് ചെയ്യണം: പാലത്തായി പീഡന കേസിലെ ഇരയുടെ മാതാവ് ഹൈക്കോടതിയില്‍
എന്നാൽ മജിസ്ട്രേട്ടിന് മുന്നിൽ നൽകിയ മൊഴിയിൽ തിയതി സംബന്ധിച്ച ആശയക്കുഴപ്പമുണ്ടായി. ഇതിന് പിന്നിൽ ചില എസ്.ഡി.പി.ഐ നേതാക്കളുടെ ഇടപെടലാണെന്നും എസ്.ഡി.പി.ഐ പ്രാദേശിക നേതാവ് പ്രതിയുമായി ഫോണിൽ സംസാരിച്ചത് ദുരൂഹമെന്നും ജയരാജൻ ആരോപിച്ചു.
കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കുറ്റപത്രം പൂര്‍ണമല്ല പോക്സോ ചുമത്തിയില്ല എന്നതടക്കമുള്ള വീഴ്ച്ചകള്‍ ക്രൈം ബ്രാഞ്ചിന് സംഭവിച്ചു എന്ന് പ്രോസിക്യൂഷന്‍ അറിയിച്ചതനുസരിച്ചുള്ള അപേക്ഷയിലാണ് ഉത്തരവ്. തലശേരി അഡീഷണല്‍ ജില്ല സെഷന്‍സ്(രണ്ട്) കോടതിയാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്.
കേസിലെ പ്രതിയായ ബിജെപി നേതാവും അധ്യാപകനുമായ കുനിയിൽ പത്മരാജന് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. പ്രതി പത്മരാജന്‍ പെണ്‍കുട്ടിയെ സ്‌കൂളിലെ ശുചിമുറിയില്‍ വെച്ച് ആദ്യം പീഡിപ്പിക്കുകയും പിന്നീട് പൊയിലൂരിലെ ഒരു വീട്ടില്‍ കൊണ്ടു പോയി മറ്റൊരാള്‍ക്ക് കാഴ്ചവെക്കുകയും ചെയ്തുവെന്നാണ് പരാതി. വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിഷേധങ്ങള്‍ക്ക് ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായത്. പോക്സോ നിയമപ്രകാരം കേസെടുത്ത് ഒരുമാസത്തിന് ശേഷമാണ് പ്രതിയെ തലശേരി പൊയിലൂരിലെ ബന്ധുവീട്ടില്‍ നിന്ന് പൊലീസ് പിടികൂടിയത്.