എലത്തൂരിൽ എൻ.സി.കെ തന്നെ മത്സരിക്കുമെന്ന് എം.എം ഹസൻ

"രാഘവനെ പോലെ മുതിർന്ന ഒരു നേതാവ് ഇത്തരത്തിൽ പ്രതികരിക്കരുത്"

Update: 2021-03-21 02:18 GMT
എലത്തൂരിൽ എൻ.സി.കെ തന്നെ മത്സരിക്കുമെന്ന് എം.എം ഹസൻ
AddThis Website Tools
Advertising

എം.കെ രാഘവൻ കോഴിക്കോട് മത്സരിക്കാൻ വന്നപ്പോൾ ഉണ്ടായ പ്രതിഷേധം ഓർക്കണമെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ. രാഘവനെ പോലെ മുതിർന്ന ഒരു നേതാവ് ഇത്തരത്തിൽ പ്രതികരിക്കരുത്. ഘടകകക്ഷിക്ക് നൽകിയ സീറ്റിൽ പ്രതിഷേധം പാടില്ലായിരുന്നു. എൻ.സി.കെ തന്നെ എലത്തൂരിൽ മത്സരിക്കും.

ശബരിമല പ്രശ്നം തെരെഞ്ഞെടുപ്പിൽ ചർച്ചയാക്കിയത് യു.ഡി.എഫ് അല്ല കടകംപള്ളിയാണെന്നും അദ്ദേഹം പറഞ്ഞു. എൻ.എസ്.എസ് പ്രതിഷേധം സ്വാഭാവികമാണ്. യു.ഡി.എഫിന് ഗുണം ചെയ്യുമോ എന്ന് നോക്കുന്നില്ല. വോട്ടിനു വേണ്ടിയല്ല യു.ഡി.എഫ് ശബരിമല പറയുന്നത്.

അന്തിമ വിധി വരുമ്പോൾ പിണറായി പുറത്തു പോകും. എലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർഥിക്കെതിരെ കെ.വി തോമസും രംഗത്തെത്തി. സ്ഥാനാര്‍ത്ഥിയെ മാറ്റണമെന്ന് കെവി തോമസും കോഴിക്കോട് ഡിസിസിയും ആവശ്യപ്പെട്ടു. പ്രശ്നം പരിഹരിക്കാന്‍ മറ്റ് മാര്‍ഗമില്ലെന്ന് കെപിസിസി നേത്യത്വത്തെ അറിയിച്ചു.

ജീവനും സ്വത്തിനും സംരക്ഷണം പോലെ പ്രധാനമാണ് ആചാര സംരക്ഷണമെന്ന് എം.എം ഹസൻ പറഞ്ഞു. ന്യായ്‌ പദ്ധതി എങ്ങനെ നടപ്പാക്കുമെന്ന് ഇപ്പോൾ പറയേണ്ട കാര്യമില്ല. ഖജനാവ് കാലിയാണെങ്കിൽ പണം കണ്ടെത്താൻ വേറെ മാർഗം ഉണ്ടാകും.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News