കെ. കെ രമയെ പിന്തുണച്ചത് ഉപാധികളില്ലാതെയെന്ന് മുല്ലപ്പള്ളി
കോൺഗ്രസുമായി തർക്കമില്ലെന്ന് കെ. കെ രമ
Update: 2021-03-28 06:06 GMT


വടകരയിൽ യുഡിഎഫ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാർഥി കെ.കെ രമയുമായി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ കൂടിക്കാഴ്ച നടത്തി. കെ. കെ രമയെ പിന്തുണച്ചത് ഉപാധികളില്ലാതെയാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. കോൺഗ്രസുമായി തർക്കമില്ലെന്ന് കെ. കെ രമയും പറഞ്ഞു.
വടകരയില്‍ ആര്‍.എം.പി നേതാവ് കെ. കെ രമയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്സും യുഡിഎഫും. വടകരയില്‍ ജയിക്കാമെന്നുള്ളത് എല്‍ഡിഎഫിന്റെ ദിവാസ്വപ്നം മാത്രമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.