ലവ് ജിഹാദില്‍ എല്‍.ഡി.എഫിന്‍റെ അഭിപ്രായം തന്നെയാണ് കേരള കോണ്‍ഗ്രസ് എമ്മിനുമെന്ന് ജോസ് കെ.മാണി

ലവ് ജിഹാദ് തെരഞ്ഞെടുപ്പ് വിഷയമല്ല. വികസന പ്രശ്നങ്ങളാണ് ചർച്ചയാകേണ്ടത്

Update: 2021-03-29 08:33 GMT
ലവ് ജിഹാദില്‍ എല്‍.ഡി.എഫിന്‍റെ അഭിപ്രായം തന്നെയാണ് കേരള കോണ്‍ഗ്രസ് എമ്മിനുമെന്ന്  ജോസ് കെ.മാണി
AddThis Website Tools
Advertising

ലവ് ജിഹാദില്‍ എല്‍.ഡി.എഫിന്‍റെ അഭിപ്രായം തന്നെയാണ് കേരള കോണ്‍ഗ്രസ് എമ്മിനുമെന്ന് ചെയര്‍മാന്‍ ജോസ് കെ.മാണി. വികസന പ്രശ്നങ്ങളാണ് ചർച്ചയാകേണ്ടത്.

ലവ് ജിഹാദില്‍ ഇടത് നിലപാട് തന്നെ ആണ് കേരള കോൺഗ്രസിനും. ലവ് ജിഹാദ് തെരഞ്ഞെടുപ്പ് വിഷയമല്ല. ഇടതുസര്‍ക്കാരിന്‍റെ അഞ്ച് വര്‍ഷ കാലത്തെ വികസനമാണ് തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യുന്നത്. ഈ വികസന ചര്‍ച്ചകളില്‍നിന്ന് ശ്രദ്ധ തിരിക്കാനാണ് ഈ വിവാദങ്ങളിലൂടെ ശ്രമിക്കുന്നതെന്നും ജോസ് കെ.മാണി പറഞ്ഞു.

ലവ് ജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്ന ജോസ് കെ.മാണിയുടെ പ്രസ്താവനയാണ് ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചത്. ജോസിന്‍റെ പ്രസ്താവനയെ തള്ളി മുഖ്യമന്ത്രിയും സി.പി.ഐയും രംഗത്ത് വന്നു. ലവ് ജിഹാദ് സംബന്ധിച്ച് ജോസ് കെ മാണിയോട് തന്നെ ചോദിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെയും പ്രതികരണം. ജോസ് കെ മാണിയുടെ പ്രതികരണം തന്‍റെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജോസ് പറഞ്ഞത് എല്‍.ഡി.എഫിന്‍റെ അഭിപ്രായമല്ലെന്നാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം പറഞ്ഞത്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News