കേരളത്തിലെ വോട്ടർ പട്ടികയിലെ ക്രമക്കേടിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അതൃപ്തി

ക്രമക്കേട് പരിശോധിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച ബീഹാർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ എച്ച്. ആർ. ശ്രീനിവാസ സംസ്ഥാനത്തെത്തി.

Update: 2021-04-02 07:46 GMT
Advertising

കേരളത്തിലെ വോട്ടർ പട്ടികയിലെ ക്രമക്കേടിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അതൃപ്തി. ക്രമക്കേട് പരിശോധിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച ബീഹാർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ എച്ച്. ആർ. ശ്രീനിവാസ സംസ്ഥാനത്തെത്തി.

ക്രമക്കേട് പരിശോധിക്കാൻ പ്രത്യേക ഐടി സംഘത്തേയും നിയോഗിച്ചിട്ടുണ്ട്. നാലരലക്ഷത്തോളം ഇരട്ടവോട്ടുകളുണ്ടെന്ന പരാതി അതീവ ഗുരുതരമായ പരാതിയായാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ കാണുന്നതെന്നാണ് സൂചന. 26നാണ് അദ്ദേഹം കേരളത്തിലെത്തിയത്.

വിശദമായ പരിശോധന നടക്കാനാണ് സാധ്യത. ഇരട്ടവോട്ട് ആരോപണം കൂടാതെ രമേശ് ചെന്നിത്തല പുറത്തുവിട്ട ഡാറ്റ തെരഞ്ഞെടുപ്പ് കമ്മീഷന്‍റേതാണോയെന്നും പരിശോധിക്കും. ഒരു സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ മറ്റൊരു സംസ്ഥാനത്തെ നിരീക്ഷകനായെത്തുന്നത് അസാധാരണ സംഭവമാണ്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News