'എല്‍.ഡി.എഫ് പരസ്യത്തിലെ പാറു അമ്മക്ക് യഥാര്‍ത്ഥത്തില്‍ റേഷനില്ല, വോട്ട് യു.ഡി.എഫിന്'; വീഡിയോയുമായി ഹൈബി ഈഡന്‍ എം.പി

നാല് വോട്ടിന് വേണ്ടി എന്തും ചെയ്യാമെന്നായെന്നും ഹൈബി ഈഡന്‍ വീഡിയോ പങ്കുവെച്ചു കൊണ്ടു കുറിച്ചു

Update: 2021-04-03 15:35 GMT
എല്‍.ഡി.എഫ് പരസ്യത്തിലെ പാറു അമ്മക്ക് യഥാര്‍ത്ഥത്തില്‍ റേഷനില്ല, വോട്ട് യു.ഡി.എഫിന്; വീഡിയോയുമായി ഹൈബി ഈഡന്‍ എം.പി
AddThis Website Tools
Advertising

ചിരിച്ചു കൊണ്ട് റേഷന്‍ കാര്‍ഡും ഭക്ഷ്യകിറ്റും കൈയ്യിലേന്തി നില്‍ക്കുന്ന പാറുഅമ്മയുടെ എല്‍ഡിഎഫ് പരസ്യ ചിത്രം കേരളത്തിലെ നിരത്തുകളെല്ലാം കീഴടക്കിയ ചിത്രമായിരുന്നു. പ്രധാന നിരത്തുകളിലും സോഷ്യല്‍ മീഡിയയിലും വൈറലായ ആ ചിത്രത്തിലെ പാറു അമ്മക്ക് പക്ഷേ റേഷനില്ലായെന്ന വാര്‍ത്തയാണ് ഏറ്റവുമൊടുവില്‍ പുറത്തുവരുന്നത്.

കോൺഗ്രസ്​ നേതാവ്​ ഹൈബി ഈഡൻ എം.പിയാണ് കളമശ്ശേരിയിലെ പാറു അമ്മയുടെ യഥാര്‍ത്ഥ ജീവിതം വീഡിയോ രൂപത്തില്‍ പങ്കുവെച്ചിരിക്കുന്നത്. നാല് വോട്ടിന് വേണ്ടി എന്തും ചെയ്യാമെന്നായെന്നും ഹൈബി ഈഡന്‍ വീഡിയോ പങ്കുവെച്ചു കൊണ്ടു കുറിച്ചു.

Full View

കളമശ്ശേരിയിലെ ഒറ്റമുറി വീട്ടിൽ തനിച്ചാണ് പാറു അമ്മ താമസിക്കുന്നത്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News