'ദൈവങ്ങൾക്ക് വോട്ടുണ്ടായിരുന്നെങ്കിൽ എൽ.ഡി.എഫിന് ചെയ്യുമായിരുന്നു'; വിശ്വാസികൾ ഇടതുപക്ഷത്തിനൊപ്പമെന്ന് കോടിയേരി

'എല്ലാ മത വിശ്വാസികൾക്കും സരക്ഷിതത്വം ഉറപ്പുവരുത്തിയ സർക്കാരാണിത്'

Update: 2021-04-06 04:50 GMT
Advertising

ദൈവങ്ങൾക്ക് വോട്ടുണ്ടായിരുന്നെങ്കിൽ എല്ലാവരുടെയും വോട്ട് ഇടതുപക്ഷത്തിന് ആയിരിക്കുമായിരുന്നുവെന്ന് സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണൻ. എല്ലാ മത വിശ്വാസികൾക്കും സരക്ഷിതത്വം ഉറപ്പുവരുത്തിയ സർക്കാരാണിത്. ശബരിമലയിൽ ഏറ്റവും കൂടുതൽ വികസനപ്രവർത്തനങ്ങൾ നടത്തിയത് കഴിഞ്ഞ അഞ്ച് വർഷക്കാലമാണെന്നും വിശ്വാസികൾ കൂട്ടത്തോടെ എൽ.ഡി.എഫിന് വോട്ട് ചെയ്യുമെന്നും കോടിയേരി പറഞ്ഞു.

എൽ.ഡി.എഫ് 100ലധികം സീറ്റുകൾ നേടി അധികാരത്തിൽ വരും. നേമത്ത് ഇത്തവണ ബി.ജെ.പി അധികാരത്തിൽ വരില്ല. ബി.ജെ.പിയുമായും ജമാഅത്തെ ഇസ്‌ലാമിയുമായും നീക്കുപോക്കില്ലെന്നും കോടിയേരി വ്യക്തമാക്കി.

സ്വാമി അയ്യപ്പനടക്കമുള്ള ദേവഗണങ്ങളെല്ലാം നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സർക്കാരിനൊപ്പമായിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Tags:    

Similar News