ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് പി.സി ജോർജ്

"ഇടത് - വലത് മുന്നണികൾ തീവ്രവാദികളുമായി ചേർന്ന് ഇന്ത്യയെ ഇസ്‍‍ലാമിക രാജ്യമാക്കി മാറ്റുവാൻ ശ്രമിക്കുന്നു"

Update: 2021-04-11 14:46 GMT
ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് പി.സി ജോർജ്
AddThis Website Tools
Advertising

വീണ്ടും വിവാദ പ്രസംഗവുമായി പി.സി ജോർജ്. തീവ്രവാദം തടയാന്‍ ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് പി.സി ജോർജ് പറഞ്ഞു. സ്വന്തം താല്പര്യങ്ങൾക്ക് അനുസരിച്ച് ഇടത് - വലത് മുന്നണികൾ തീവ്രവാദികളുമായി ചേർന്ന് 2030 ഓടെ ഇന്ത്യയെ ഇസ്‍‍ലാമിക രാജ്യമാക്കി മാറ്റുവാൻ ശ്രമിക്കുകയാണെന്നും പി.സി ജോർജ് തൊടുപുഴയിൽ പറഞ്ഞു.

ഇന്ത്യയെ ഇസ്‍ലാമിക രാജ്യമാക്കുകയാണ് ഇരു മുന്നണികളുടെയും ശ്രമം. എന്നാൽ നോട്ട് നിരോധനം കാരണമാണ് ഇത് നടക്കാതെ പോയത്. തീവ്രവാദം തടയാൻ രാജ്യം ഹിന്ദു രാജ്യമായി പ്രഖ്യാപിക്കണമെന്നും പി.സി ജോർജ് പറഞ്ഞു.

ലവ് ജിഹാദ് ഇല്ലെന്ന് സുപ്രീം കോടതി പറയുന്നു. എന്നാൽ ലവ് ജിഹാദ് ഉണ്ടെന്ന് തനിക്കുറപ്പാണെന്നും പി.സി ജോർജ് പറഞ്ഞു. തൊടുപുഴയിലെ എച്ച്.ആർ.ഡി.എസ് സ്വാതന്ത്ര്യ ദിന അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Full View

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News