ഗുരുവായൂരമ്പല നടയിൽ ഇന്ന് 354 വിവാഹങ്ങൾ; റെക്കോഡ്

ഒരു വിവാഹത്തിന് പത്തുമിനുട്ട് എന്ന നിലയിലാണ് സജ്ജീകരണം

Update: 2024-09-08 02:20 GMT
Advertising

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് നടക്കുന്നത് റെക്കോഡ് കല്യാണങ്ങൾ . 354 വിവാഹങ്ങളാണ് ഇന്ന് ​ഗുരുവായൂരിൽ നടക്കുക. അവധി ദിവസമായതിനാൽ ഭക്തജനങ്ങളുടെ വലിയ തിരക്കും ക്ഷേത്രത്തിലുണ്ട്. ആവശ്യമായ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ദേവസ്വം അഡ്മിനിസ്ട്രേറ്റർ വിനയൻ പറഞ്ഞു.

2017ൽ നടന്ന 277 വിവാഹങ്ങളാണ് ഇതുവരെയുണ്ടായിരുന്ന റെക്കോർഡ്. ചിങ്ങമാസത്തിലെ അവസാനത്തെയും ഓണത്തിനു മുമ്പുള്ള ഞായറാഴചയായതിനാലാണ് ഇത്രയധികം വിവാഹങ്ങൾ നടക്കുന്നതെന്നാണ് ക്ഷേത്രം അധികൃതരുടെ നിഗമനം. സാധാരണ രീതിയിൽ വിവാഹ ആവശ്യങ്ങൾക്കായി 4 മണ്ഡപങ്ങളാണ് നിലവിലുള്ളത്. ഇന്നതെ പ്രത്യേക ബുക്കിങ് പരി​ഗണിച്ച് രണ്ട് മണ്ഡ്പങ്ങൾ അധികമായി സജ്ജീകരിച്ചിട്ടുണ്ട്. ആറു മണ്ഡപങ്ങളിലും ഒരേ സമയം വിവാഹങ്ങൾ നടക്കും.

ഒരു വിവാഹത്തിന് പത്തുമിനുട്ട് എന്ന നിലയിലാണ് നിലവിലെ സജ്ജീകരണം. ക്ഷേത്രത്തിൽ പ്രാർഥനയ്ക്കായി എത്തുന്ന ഭക്തർക്ക് ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കുന്നതിനായി ക്യൂ നിൽക്കാനും പ്രത്യേക വരി ഒരുക്കിയിട്ടുണ്ട്. തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാ​ഗമായാണ് ഇത് ഏർപ്പെടുത്തിയതെന്ന് അധികൃതർ പറഞ്ഞു. വിവാഹത്തിന് മുൻകൂർ ബുക്ക് ചെയ്തവർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിന്‌ സമീപം തയാറാക്കിയിരിക്കുന്ന പന്തിലിലെത്തി ടോക്കൺ കൈപ്പറ്റണം. ശേഷം വിവാഹത്തിനുളള സമയമാകുമ്പോൾ മണ്ഡപത്തിലേക്ക് എത്തണം.

Full View

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News