എറണാകുളത്ത് ലഹരി സംഘത്തെ കുറിച്ച് പൊലീസിന് വിവരം നൽകിയ 66കാരന് മർദനമേറ്റു

സംഭവത്തിൽ മൂന്നു പേര്‍ കസ്റ്റഡിയിൽ

Update: 2025-03-24 07:38 GMT
Editor : Lissy P | By : Web Desk
Ernakulam,drug mafia attack,kerala, ലഹരി മാഫിയയുടെ ആക്രമണം,മുളവുകാട്
AddThis Website Tools
Advertising

കൊച്ചി: എറണാകുളത്ത് ലഹരി സംഘത്തെ കുറിച്ച് പൊലീസിന്  വിവരം നൽകിയ 66-കാരന് മർദനമേറ്റെന്ന് പരാതി.ലഹരി സംഘം വീട്ടിൽ കയറി ആക്രമിച്ചെന്നാണ് വൈപ്പിൻ സ്വദേശി ഉണ്ണികൃഷ്ണന്റെ പരാതി.പരിക്കേറ്റ ഉണ്ണികൃഷ്ണൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 

ഇന്നലെ രാത്രിയാണ് വൈപ്പിൻ സ്വദേശി ഉണ്ണികൃഷ്ണനെയും ഇളയ മകനെയും അഞ്ചംഗ സംഘം വീട്ടിൽ കയറി മർദിച്ചത്. അക്രമികൾ ലഹരി ഉപയോഗിക്കുന്നതും കച്ചവടം നടത്തുന്നതും പൊലീസിനെ അറിയിച്ചതിനെ തുടർന്നാണ് വീട് കയറി ആക്രമണം നടത്തിയത്. ഇളയ മകനെ മർദിക്കുന്നത് കണ്ട് തടുക്കാൻ എത്തിയപ്പോഴാണ് ഉണ്ണികൃഷ്ണന് ക്രൂരമർദനമേറ്റത്.സംഭവത്തിൽ മുളവുകാട് പോലീസ് മൂന്നു പേരെ കസ്റ്റഡിയിൽ എടുത്തു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News