സ്വപ്ന സുരേഷിനും വിജേഷ് പിള്ളക്കുമെതിരെ കേസെടുക്കണം; ഹരജിയുമായി എം.വി.ഗോവിന്ദൻ

തളിപ്പറമ്പ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നേരിട്ടെത്തിയാണ് ഹരജി നൽകുന്നത്

Update: 2023-05-02 10:32 GMT
Advertising

കണ്ണൂർ: സ്വപ്ന സുരേഷിനും വിജേഷ് പിള്ളക്കുമെതിരെ ഹരജിയുമായി എംവി ഗോവിന്ദൻ കോടതിയിൽ. തളിപ്പറമ്പ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നേരിട്ടെത്തിയാണ് ഹരജി നൽകുന്നത്. ഐ.പി.സി 120-ബി, 500 വകുപ്പ് പ്രകാരം കേസെടുക്കണമെന്നാണ് ഹരജിയിലെ ആവശ്യം. ഫേസ്ബുക്ക് പേജിലൂടെ സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് എതിരെയാണ് നിയമനടപടി സ്വീകരിക്കുന്നത്.

മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരായ ആരോപണത്തിൽ നിന്ന് പിന്മാറാൻ എം.വി ഗോവിന്ദൻ വിജേഷ് പിള്ളയെ ഇടനിലക്കാരനായി 30 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് സ്വപ്ന സുരേഷ് ആരോപണം ഉന്നയിച്ചിരുന്നു. ഇതിനെതിരെ എം.വി ഗോവിന്ദൻ വക്കീൽ നോട്ടീസ് അയച്ചിരുന്നു. എന്നാൽ ഇതിൽ സ്വപ്ന സുരേഷേ് മറുപടി നൽകിയിട്ടില്ല. തളിപ്പറമ്പ് ഏരിയ സെക്രട്ടറി നൽകിയ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തിരുന്നു. സ്വപ്നയുടെയും വിജേഷ് പിള്ളയുടേയും മൊഴി എടുത്ത് അന്വേഷണ സംഘം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നെങ്കിലും ഇവർക്കെതിരെയുള്ള അന്വേഷണം കോടതി സ്റ്റേ ചെയ്യുകയായിരുന്നു.

Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News