സർക്കാർ സഹായം ലഭിച്ചില്ല; പ്രളയത്തിൽ തകർന്ന ഫാം മാറ്റി സ്ഥാപിക്കാനാകാതെ ക്ഷീരകര്‍ഷകന്‍

മേലേച്ചിന്നാർ സ്വദേശി തണ്ടാശ്ശേരിൽ ജിജിയാണ് സർക്കാർ വാഗ്ദാനങ്ങളിൽ വിശ്വസിച്ച് ഓഫീസുകൾ കയറിയിറങ്ങുന്നത്

Update: 2023-04-12 01:31 GMT
Editor : Jaisy Thomas | By : Web Desk

ജിജി

Advertising

ഇടുക്കി: സർക്കാർ സഹായം ലഭിക്കാത്തതിനെ തുടർന്ന് പ്രളയത്തിൽ തകർന്ന ഫാം മാറ്റി സ്ഥാപിക്കാനാകാതെ ദുരിതത്തിലായിരിക്കുകയാണ് ഇടുക്കിയിലെ ഒരു ക്ഷീരകർഷകൻ. മേലേച്ചിന്നാർ സ്വദേശി തണ്ടാശ്ശേരിൽ ജിജിയാണ് സർക്കാർ വാഗ്ദാനങ്ങളിൽ വിശ്വസിച്ച് ഓഫീസുകൾ കയറിയിറങ്ങുന്നത്.

പതിനേഴ് വർഷം മുന്‍പ് മേലേ ചിന്നാറിൽ വാങ്ങിയ പത്ത് സെന്‍റ് സ്ഥലത്താണ് ജിജിയുടെ വീടും ഫാമുമുള്ളത്. 2014 മുതൽ ബഥേൽ ക്ഷിരോൽപ്പാദക സഹകരണസംഘത്തിൽ ഏറ്റവും കൂടുതൽ പാൽ അളക്കുന്നത് ജിജിയാണ്.2016 ൽ 19 പശുക്കളുമായി ഫാം വിപുലീകരിച്ചെങ്കിലും 2018 ലെ മഹാപ്രളയം ജിജിയുടെ സ്വപ്നങ്ങളിൽ കരിനിഴൽ വീഴ്ത്തി. പട്ടയമില്ലാത്ത 10 സെന്‍റ് ഭൂമിയിൽ ഏഴ് സെന്‍റും ഉപയോഗ ശൂന്യമായി. പ്രളയത്തിൽ തകർന്ന ഫാം മാറ്റിസ്ഥാപിക്കാനാകാതെ പ്രതിസന്ധിയിലായിരിക്കുകയാണ് ഈ യുവ കർഷകൻ.

പ്രളയശേഷം മാത്രം ഒരു കോടിയിലധികം രൂപയുടെ പാൽ അളന്നിട്ടും സർക്കാർ സഹായം ലഭിച്ചില്ലെന്നാണ് ജിജിയുടെ പരാതി. സഹായമുറപ്പാക്കുമെന്ന ക്ഷീരവികസന വകുപ്പ് മന്ത്രിയുടെ വാഗ്ദാനവും വാക്കുകളിലൊതുങ്ങി. മുഖ്യമന്ത്രിക്ക് അപേക്ഷ നൽകിയെങ്കിലും ഉദ്യോഗസ്ഥരെത്തി മടങ്ങിയതല്ലാതെ സഹായമൊന്നും ലഭിച്ചില്ല. പുതിയ ഫാം നിർമ്മിക്കാൻ വായ്പക്കായി ബാങ്കിനെ സമീപിച്ചെങ്കിലും തുടർ നടപടികളുണ്ടായില്ല. ഒരു മഴക്കാലം കൂടി അതിജീവിക്കാനാകാതെ വന്നതോടെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ഈ യുവ കർഷകൻ.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News