സർവീസ് സെന്ററിൽ തീപിടിത്തം; 10 ഇലക്ട്രിക് സ്‌കൂട്ടറുകൾ കത്തിനശിച്ചു
ചാർജ് ചെയ്യുന്നതിനിടയിൽ ബാറ്ററി പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം
Update: 2022-08-31 13:16 GMT
കോഴിക്കോട് കൊമാക്കി കമ്പനിയുടെ ഇലക്ട്രിക് സ്‌കൂട്ടർ സർവീസ് സെന്ററിൽ തീപിടിത്തം. ചാർജ് ചെയ്യുന്നതിനിടയിൽ ബാറ്ററി പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ 10 സ്‌കൂട്ടറുകൾ കത്തിനശിച്ചു. ആർക്കും പരിക്കില്ല. കൊമാക്കി കമ്പനിയുടെ സ്‌കൂട്ടറുകളാണ് നശിച്ചത്.
A fire broke out at Komaki Company's electric scooter service center in Kozhikode