വാഹനാപകടത്തിൽ ഫയർ ഫോഴ്സ് ഓഫീസർ മരണപ്പെട്ടു

2018ലെ പ്രളയകാലത്ത് രാപ്പകൽ രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു മരണപ്പെട്ട വിനീത്

Update: 2021-04-22 15:50 GMT
Editor : ijas
Advertising

കരുനാഗപ്പള്ളി: തിരുവല്ല അഗ്നി രക്ഷാ നിലയത്തിലെ ഫയർ ആൻ്റ് റെസ്ക്യു ഓഫീസർ ഡ്രൈവർ വി വിനീത് (34) മരണപ്പെട്ടു. ഇന്ന് രാവിലെ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനു സമീപമുണ്ടായ വാഹനാപകടത്തിലാണ് വിനീത് മരണപ്പെട്ടത്. ഇദ്ദേഹം സഞ്ചരിച്ച ബൈക്കിൽ മത്സ്യം കയറ്റിവന്ന മിനിലോറി ഇടിച്ചാണ് അപകടമുണ്ടായത്.



( 2018 ലെ പ്രളയ സമയത്ത് രക്ഷപ്പെടുത്തിയ കുഞ്ഞിനൊപ്പം അന്നും പിന്നീടും)

 


കഴിഞ്ഞ 6 വർഷമായി തിരുവല്ല നിലയത്തിലെ ജോലിയിൽ തുടർന്നു വരവെ നിരവധി രക്ഷാപ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ചിരുന്നു. 2018ലെ പ്രളയകാലത്ത് രാപ്പകൽ രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു. കോവിഡ് കാലത്തും നിരവധി കേന്ദ്രങ്ങളിലും വീടുകളിലും ജീവൻ രക്ഷാമരുന്നുകൾ എത്തിക്കുന്നതിന് സജീവമായി പ്രവർത്തിച്ചിരുന്നയാളാണ് മരണപ്പെട്ട വിനീത്.

മൈനാഗപ്പളളി കോട്ടക്കുഴി തെക്കേതിൽ റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ വിദ്യാധരൻ്റേയും ഓമനയുടേയും മകനാണ് ഭാര്യ: അശ്വതി മകൾ ദേവശ്രീ (6).

Tags:    

Editor - ijas

contributor

Similar News