തൃശ്ശൂരിൽ ബ്യൂട്ടിപാർലറിന്‍റെ മറവിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയ മധ്യവയസ്ക അറസ്റ്റിൽ

12 എൽ.എസ്.ടി സ്റ്റാമ്പുകളാണ് ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തത്

Update: 2023-02-28 13:35 GMT
Advertising

ചാലക്കുടി: തൃശ്ശൂർ ചാലക്കുടിയിൽ ബ്യൂട്ടിപാർലറിന്‍റെ മറവിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയ മധ്യവയസ്ക അറസ്റ്റിൽ . ചാലക്കുടിയിലെ ഷീ സ്റ്റെൽ ബ്യൂട്ടി പാർലർ ഉടമയും ബ്യൂട്ടിഷനുമായ ഷീല സണ്ണി എന്ന 51 കാരിയാണ് പിടിയിലായത്. 12 എൽ.എസ്.ടി സ്റ്റാമ്പുകളാണ് ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തത്. മാർക്കറ്റിൽ ഒന്നിന് 5000 രുപക്ക് മുകളിൽ വില വരുന്ന സിന്തറ്റിക്ക് മയക്കുമരുന്നാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. ബ്യൂട്ടി പാർലറിൽ എത്തുന്ന യുവതികള്‍ക്കാണ് ഇവർ ലഹരി നൽകിയിരുന്നത്.

ബ്യൂട്ടി പാർലറിൽ ലഹരി വിൽപ്പന നടക്കുന്നതായി പൊലീസ് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് ദിവസങ്ങളായി ബ്യൂട്ടി പാർലർ പൊലീസ് നിരീക്ഷിച്ചു വരികയാണ്. ഷീലയുടെ ഇരുചക്ര വാഹനത്തിൽ നിന്നുമാണ് ലഹരിമരുന്ന് പിടികൂടിയത്. ലഹരിയുടെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. 

Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News