കണ്ണൂരിൽ മകളുമായി അമ്മ ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു
പ്ലസ് ടു വിദ്യാർഥിനിയായ മകളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Update: 2023-10-22 11:38 GMT


കണ്ണൂർ: ചിറക്കലിൽ മകളുമായി അമ്മ ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. അമ്മ മരിച്ചു. ചാലാട് പഞ്ചാബി റോഡിലെ പി.പി ശ്രീന (45) ആണ് മരിച്ചത്.
പ്ലസ് ടു വിദ്യാർഥിനിയായ മകളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിറക്കൽ ആർപ്പാംതോട് റയിൽവെ ഗേറ്റിന് സമീപമാണ് സംഭവം.
ശ്രീനയുടെ ഭർത്താവ് ദിവസങ്ങള്‍ക്ക് മുൻപ് മരിച്ചിരുന്നു. ഇതിനെ തുടർന്നുള്ള മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.