ഗെയിറ്റിനടിയിലൂടെ നൂണ്ടു കയറിയത് മരണത്തിലേക്ക്; കണ്ണൂരില്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

മാതാവിന്‍റെ കൺമുന്നിൽ വച്ചാണ് നന്ദിതയെ ട്രെയിന്‍ തട്ടിയത്

Update: 2022-07-23 08:06 GMT
Advertising

കണ്ണൂര്‍: ഇന്ന് രാവിലെയാണ് കണ്ണൂരില്‍ പ്ലസ് വൺ വിദ്യാർഥിനി ട്രെയിൻ തട്ടി മരിച്ച ദാരുണ സംഭവമരങ്ങേറിയത്. അലവിൽ നിച്ചുവയൽ സ്വദേശി നന്ദിത പി ( 16 ) ആണ് മരിച്ചത്. ഇന്ന് രാവിലെ ചിറക്കൽ ഗെയിറ്റിൽ വച്ചാണ് അപകടം നടന്നത്. മാതാവിന്‍റെ കൺമുന്നിൽ വച്ചാണ് നന്ദിതയെ ട്രെയിന്‍ ഇടിച്ചത്. 

കുട്ടിയെ വാഹനത്തിൽ സ്‌കൂളിൽ കൊണ്ടു വിടാനായി മാതാവ് എത്തുകയും പിന്നീട് റെയില്‍വേ ക്രോസിന് അപ്പുറത്ത് ആക്കി മടങ്ങാനൊരുങ്ങുകയുമായിരുന്നു. ഈ സമയം ലെവല്‍ ക്രോസില്‍ ഗെയിറ്റ് അടഞ്ഞു കിടക്കുകയായിരുന്നു. ഗെയിറ്റിന് താഴെ കൂടെ ട്രാക്കിലേക്ക് കടന്ന വിദ്യാര്‍ഥിനി ട്രെയിന്‍ വരുന്നത് കണ്ടിരുന്നില്ല.

 കുട്ടി ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയാണ് ട്രെയിന്‍ ഇടിച്ചത്. ഈ സമയം നന്ദിതയുടെ അമ്മ ലെവല്‍ ക്രോസിന് അപ്പുറത്ത് തന്നെയുണ്ടായിരുന്നു. ഉടൻ തന്നെ കുട്ടിയെ കണ്ണൂർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News