'സിപിഎം പരസ്യം മതപരമായ ഭിന്നിപ്പുണ്ടാക്കാൻ, ലജ്ജാകരം!' -ആഞ്ഞടിച്ച് കോൺഗ്രസ്

"ബിജെപിയുടെ അടുക്കളയിലുണ്ടാക്കുന്ന വിഭവം വിൽക്കാനുള്ള കൗണ്ടറായി സിപിഎം മാറി"

Update: 2024-11-20 08:26 GMT
Advertising

പാലക്കാട്: ഉപതെരഞ്ഞെടുപ്പിന് തലേന്ന് പൊട്ടിപ്പുറപ്പെട്ട 'പരസ്യ'വിവാദത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്. സിപിഎം പരസ്യം നൽകിയത് മതപരമായ ഭിന്നിപ്പുണ്ടാക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചപ്പോൾ നടപടിയെ ലജ്ജാകരമെന്നാണ് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ വിശേഷിപ്പിച്ചത്. സിപിഎം ഒരിക്കലും ഇങ്ങനെയൊരു കാര്യം ചെയ്യാൻ പാടില്ലായിരുന്നു എന്ന് രമേശ് ചെന്നിത്തലയും ചൂണ്ടിക്കാട്ടി.

വി.ഡി സതീശന്റെ വാക്കുകൾ:

"വർഗീയ പരസ്യം കേരളത്തിന്റെ മതേതര മനസ്സിനെ മുറിവേൽപ്പിച്ചു. സിപിഐയും, ഇലക്ഷൻ കമ്മിറ്റിയും ഈ പരസ്യം അറിഞ്ഞിട്ടില്ല. പക്ഷേ മന്ത്രി രാജേഷ് അറിഞ്ഞു. അദ്ദേഹം അറിഞ്ഞാണ് പരസ്യം നൽകിയത്. ഹീനമായ തരത്തിലുള്ള വർഗീയത പ്രചരിപ്പിക്കുകയായിരുന്നു സിപിഎം. തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണ് പരസ്യം തന്നെ".

Full View

കെ. സി വേണുഗോപാലിന്റെ പ്രതികരണം:

"പരസ്യം ചില സത്യങ്ങൾ തുറന്നു പറഞ്ഞു. എന്തൊരു ലജ്ജാകരം ! ബിജെപിയെ സഹായിക്കാനുള്ള സിപിഎം രീതിയാണത്. ബിജെപിക്ക് ജയം ഒരുക്കി കൊടുക്കാനുള്ള പരസ്യ ഒത്താശ ചെയ്ത് കൊടുക്കുകയാണ് സിപിഎം. സിപിഐ എന്തുകൊണ്ട് മിണ്ടാതിരിക്കുന്നു? ന്യൂനപക്ഷ വോട്ട് യുഡിഎഫിലെത്തുന്നത് തടയാനായിരുന്നു സിപിഎമ്മിന്റെ ശ്രമം. ബിജെപിയുടെ താല്പര്യപ്രകാരം നൽകിയ പരസ്യം സിപിഎമ്മിന് തന്നെ തിരിച്ചടിയാകും. ബിജെപിയുടെ അടുക്കളയിലുണ്ടാക്കുന്ന വിഭവം വിൽക്കാനുള്ള കൗണ്ടറായി സിപിഎം മാറി. സന്ദീപ് ബിജെപി വിട്ടതിൽ അവർക്കില്ലാത്ത വേദനയാണ് സിപിഎമ്മിന്"

Full View

ചെന്നിത്തല പറഞ്ഞത്:

"സിപിഎമ്മിനോട് സഹതാപമാണുള്ളത്. അവർ വർഗീയ കോമരങ്ങളെ പോലെ പ്രവർത്തിക്കുന്നു. വർഗീയത ആളിക്കത്തിച്ച് തിരഞ്ഞെടുപ്പിൽ ജയിക്കാം എന്ന് കരുതണ്ട. ജനങ്ങൾ പരാജയപ്പെടുത്തും. രണ്ട് പത്രങ്ങളിൽ പരസ്യം കൊടുത്തുകൊണ്ട് വർഗീയ പ്രീണനമാണ് സിപിഎം നടത്തിയത്. സിപിഎം ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമായിരുന്നു അത്. സിപിഎം ബിജെപിയെ സഹായിക്കുകയാണ്. നല്ലപോലെ പ്രകടമാണ് ഇരുകൂട്ടരും തമ്മിലുള്ള അന്തർധാര.ഇതുകൊണ്ട് വോട്ടർമാരെ സ്വാധീനിക്കാൻ കഴിയില്ല. ഇവരുടെ വർഗീയ കളി ജനങ്ങൾ തിരിച്ചറിയും"

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News