കൊല്ലത്ത് കശുവണ്ടി ഫാക്ടറിയുടെ ചിമ്മിനി തകര്‍ന്നുവീണ് വിദ്യാര്‍ഥി മരിച്ചു
ചാത്തിനാംകുളം പുത്തന്‍കുളങ്ങര സ്വദേശി അനന്തുവാണ് മരിച്ചത്
Update: 2024-12-28 01:45 GMT
കൊല്ലം: കൊല്ലത്ത് കശുവണ്ടി ഫാക്ടറിയുടെ ചിമ്മിനി തകര്‍ന്നുവീണ് വിദ്യാര്‍ഥി മരിച്ചു.ചാത്തിനാംകുളം പുത്തന്‍കുളങ്ങര സ്വദേശി അനന്തുവാണ് മരിച്ചത്. സുഹൃത്തുക്കളായ ആറ് പേരാണ് കഴിഞ്ഞ ദിവസം വൈകിട്ട് പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറിയിൽ എത്തിയത്. ചിമ്മിനി തകർന്നു വീണപ്പോൾ അനന്തു അതിനുള്ളിൽ അകപ്പെട്ടു. രാത്രിയോടെ തിരച്ചിൽ നടത്തിയെങ്കിലും അനന്തുവിന്റെ മൃതദേഹം ആണ് ലഭിച്ചത്. സംഭവത്തിൽ കിളികൊല്ലൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. കൊല്ലം ജില്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി കുടുംബത്തിന് വിട്ട് നൽകും.