മൂന്നുവയസുകാരൻ കാനയിൽ വീണ സംഭവം; കോർപ്പറേഷനോട് വിശദീകരണം തേടി ഹൈക്കോടതി
ഉച്ചയ്ക്ക് 1.45 ന് വിഷയം പരിഗണിക്കാമെന്ന് കോടതി അറിയിച്ചിട്ടുണ്ട്
എറണാകുളം: പനമ്പിള്ളി നഗറിൽ കാനയിൽ വീണ് മൂന്ന് വയസുകാരന് പരിക്കേറ്റ സംഭവത്തിൽ കോർപ്പറേഷനോട് വിശദീകരണം തേടി ഹൈക്കോടതി. ഉച്ചയ്ക്ക് 1.45 ന് വിഷയം പരിഗണിക്കാമെന്ന് കോടതി അറിയിച്ചിട്ടുണ്ട്. നടപ്പാതയുടെ വിടവിലൂടെ കുട്ടി ഓടയിലേക്ക് വീഴുകയായിരുന്നു. പനമ്പിള്ളി നഗർ ഗ്രന്ഥപ്പുര ലൈബ്രറിക്ക് സമീപം വോക്ക് വേയിലെ കാനയിൽ വെച്ചാണ് സംഭവം.
അഴുക്കുവെള്ളത്തിൽ പൂർണമായും മുങ്ങിപ്പോയ കുട്ടി, ഒഴുകിപ്പോകാതിരുന്നത് അമ്മയുടെ അവസരോചിതമായ ഇടപെടൽ മൂലമാണ്. പൊടുന്നനെ കാനയിലേക്കിറങ്ങിയ അമ്മ കുട്ടിയെ കാലുകൊണ്ട് ഉയർത്തിപ്പിടിച്ചു.
അമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കുട്ടിയെ ഓടയിൽ നിന്നും പുറത്തെടുത്തത്. വീഴ്ചയുടെ ആഘാതത്തിൽ പരിക്കേറ്റ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാനകൾ തുറന്നിട്ടിരിക്കുന്നതിനെതിരെ വിമർശനവുമാായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.