ഇടുക്കിയിൽ ആദിവാസി യുവാവിന് മർദനമേറ്റ സംഭവം; സഞ്ജുവിനെതിരായ ആരോപണം അന്വേഷിക്കുമെന്ന് സി.പി.എം
കേസിൽ പ്രതികളായ സഞ്ജുവും ജസ്റ്റിനും റിമാൻറിലാണ്
അടിമാലി: ഇടുക്കി അടിമാലിയിൽ ആദിവാസി യുവാവിന് മർദനമേറ്റ സംഭവത്തിൽ കേസിൽ പ്രതിയായ സി.പി.എം ബ്രാഞ്ച് സെക്രട്ടറി സഞ്ജുവിനെതിരായ ആരോപണം അന്വേഷിക്കുമെന്ന് സി.പി.എം. വസ്തുതകളുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കും. സംഭവത്തിൽ പാർട്ടിക്ക് പങ്കില്ലെന്നും സി.പി.എം വിശദീകരിച്ചു. ഉത്സവം തടസ്സപ്പെടുത്തിയത് നീതീകരിക്കാൻ ആവില്ലെന്നും സി.പി.എം പറഞ്ഞു. കേസിൽ പ്രതികളായ സഞ്ജുവും ജസ്റ്റിനും റിമാൻറിലാണ്.
അടിമാലി മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിനിടെയാണ് കഞ്ഞിക്കുഴി സ്വദേശിയായ വിനീതിന് മർദനമേറ്റത്. മന്നാംകാല സ്വദേശി ജസ്റ്റിന്റെ നേതൃത്വത്തിലായിരുന്നു മർദനം. ക്ഷേത്ര പരിസരത്ത് വെച്ച് ഇവർ തമ്മിലുണ്ടായ വാക്ക് തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. മർദ്ദനം ഭയന്ന് യുവാവ് ക്ഷേത്രത്തിലേയ്ക്ക് ഓടിക്കറി. പിന്നാലെ ക്ഷേത്ര മുറ്റത്ത് വെച്ച് വീണ്ടും സംഘർഷമുണ്ടായി.