കോതമംഗലത്ത് കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു
ബസ്സിറങ്ങി വീട്ടിൽ പോകും വഴിയാണ് കാട്ടാന ആക്രമിച്ചത്
Update: 2024-12-16 16:22 GMT
എറണാകുളം: കോതമംഗലം കുട്ടമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു. കുട്ടമ്പുഴ ക്ണാച്ചേരി സ്വദേശി എൽദോസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ബസ്സിറങ്ങി വീട്ടിലേക്ക് പോകും വഴിയാണ് ആന ആക്രമിച്ചത്. രണ്ടുപേരുണ്ടായിരുന്നു. ഒരാൾ ഓടി രക്ഷപ്പെട്ടു. ഉരുളൻതണ്ണി ഫോറസ്റ്റ് സ്റ്റേഷൻ കഴിഞ്ഞ് ക്ണാച്ചേരിക്ക് പോകുന്ന വഴിയിലാണ് സംഭവം. ഇവിടെ ഇരുവശവും കാടാണ് പിന്നിടാണ് ജനവാസ മേഖല. ഉരുളൻതണ്ണി ഫോറസ്റ്റ് സ്റ്റേഷന്റ സമീപത്ത് വച്ചാണ് അക്രമണം