ആന എഴുന്നള്ളിപ്പിലെ നിയന്ത്രണം റദ്ദാക്കണം; ദേവസ്വങ്ങൾ സുപ്രിംകോടതിയിൽ
ഹൈക്കോടതിയുടെ മാർഗനിർദേശങ്ങൾ അനുസരിച്ച് ഒരിക്കലും പൂരം നടത്താൻ കഴിയില്ലെന്ന് ഹരജിയിൽ ദേവസ്വങ്ങൾ ചൂണ്ടിക്കാട്ടി
Update: 2024-12-16 14:16 GMT
ഡൽഹി: ആന എഴുന്നള്ളിപ്പിലെ നിയന്ത്രണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വങ്ങൾ സുപ്രിംകോടതിയെ സമീപിച്ചു. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
ഹൈക്കോടതിയുടെ മാർഗനിർദേശങ്ങൾ അനുസരിച്ച് ഒരിക്കലും പൂരം നടത്താൻ കഴിയില്ലെന്ന് ഹരജിയിൽ ദേവസ്വങ്ങൾ ചൂണ്ടിക്കാട്ടി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കണമെന്നും ദേവസ്വങ്ങൾ ആവശ്യപ്പെട്ടു. ഹരജി സുപ്രിംകോടതി ഫയലിൽ സ്വീകരിച്ചു.