കേരളത്തിലെ ആദ്യത്തെ ഹോളിവുഡ് നടൻ തോമസ് ബർളി അന്തരിച്ചു

വാർണർ ബ്രദേഴ്‌സിന്റെ ഇഷ്ട നടനായ ബർളി രണ്ട് മലയാള സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്

Update: 2024-12-16 16:11 GMT
Editor : ശരത് പി | By : Web Desk
Advertising

എറണാകുളം: മലയാള സിനിമയിലെ ആദ്യ കാലനടനും സംവിധായകനുമായ തോമസ് ബർളി (92) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. നിരവധി ഇംഗ്ലീഷ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ലോകോത്തര സിനിമകളിലൊന്നായ ഓൾഡ്'മാൻ ആന്റ് സീ യുടെ സെറ്റ് ഡിസൈനർ ആയിരുന്നു.

തിരമാല (1953 ) എന്ന ചിത്രത്തിലെ നായകനായിരുന്നു. വാർണർ ബ്രദേഴ്‌സിന്റെ ഇഷ്ടനടന്മാരിൽ ഒരാളായ ബർളി ഹോളിവുഡ് സിനിമകളിലെ മെക്‌സിക്കൻ വേഷങ്ങൾ ശ്രദ്ധേയമായി. 'ഇതു മനുഷ്യനോ ' 1973, വെള്ളരിക്കാപട്ടണം 1985 എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു.

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News