പ്രതിയിൽ നിന്ന് എ.സി മൊയ്തീനും പി.കെ ബിജുവും ലക്ഷങ്ങൾ വാങ്ങി; കരുവന്നൂർ കള്ളപ്പണ ഇടപാടിൽ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി മൊഴി

എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന് കേസിലെ പ്രതി സതീഷ് കുമാറുമായി അടുത്ത ബന്ധമുണ്ടെന്ന് അരവിന്ദാക്ഷൻ വെളിപ്പെടുത്തി.

Update: 2023-11-21 06:20 GMT
Advertising

കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ പി.ആർ അരവിന്ദാക്ഷന്റെ മൊഴി. പ്രതി സതീഷ് കുമാറിൽ നിന്ന് മുൻ മന്ത്രി എ.സി മൊയ്തീൻ രണ്ട് ലക്ഷവും മുൻ എം.പി പി.കെ ബിജു അഞ്ചു ലക്ഷവും കൈപറ്റിയെന്നാണ് അരവിന്ദാക്ഷൻ ഇ.ഡിക്ക് മൊഴി നൽകിയത്.

എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന് കേസിലെ പ്രതി സതീഷ് കുമാറുമായി അടുത്ത ബന്ധമുണ്ടെന്ന് അരവിന്ദാക്ഷൻ വെളിപ്പെടുത്തിയതായും ഇ.ഡി കോടതിയിൽ പറഞ്ഞു. സതീഷ് കുമാറിൽ നിന്ന് ദേശാഭിമാനി പബ്ലിക്കേഷൻസും പണം കൈപ്പറ്റിയെന്ന് ഇ.ഡി വാദിച്ചു.

2016ലാണ് എ.സി മൊയ്തീൻ സതീഷ് കുമാറിൽ നിന്നും രണ്ട് ലക്ഷം കൈപ്പറ്റിയതെന്നും ഇ.ഡിയോട് അരവിന്ദാക്ഷൻ പറഞ്ഞു. ചോദ്യം ചെയ്യലിനിടെയാണ് അരവിന്ദാക്ഷൻ ഇക്കാര്യം വെളിപ്പെടുത്തിയതെന്നും ഇ.ഡി കോടതിയിൽ വ്യക്തമാക്കി.

പ്രതി സതീഷ് കുമാറിൽ നിന്ന് ദേശാഭിമാനി പബ്ലിക്കേഷൻസ് 2015-16 കാലയളവിൽ 36 ലക്ഷം രൂപ വാങ്ങിയെന്നാണ് ഇ.ഡി കോടതിയിൽ അറിയിച്ചത്. രണ്ട് തവണയായി പണം കൈമാറിയതിന്റെ അക്കൗണ്ട് വിവരങ്ങൾ ലഭിച്ചെന്നും സതീഷ് കുമാറിന്റെ ജാമ്യാപേക്ഷയെ എതിർത്ത് ഇ.ഡി കോടതിയെ അറിയിച്ചു.


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News