പുത്തൻ കുരിശിൽ വീട് കുത്തിത്തുറന്ന് 69 പവൻ സ്വർണം മോഷ്ടിച്ച പ്രതികൾ പിടിയിൽ
കൊടുങ്ങല്ലൂർ സ്വദേശി ബൈജു, നോർത്ത് പറവൂർ സ്വദേശി നിസാർ എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്
കൊച്ചി: എറണാകുളം പുത്തൻ കുരിശിൽ വീട് കുത്തിത്തുറന്ന് 69 പവൻ സ്വർണം മോഷ്ടിച്ച പ്രതികൾ പിടിയിൽ. കൊടുങ്ങല്ലൂർ സ്വദേശി ബൈജു, നോർത്ത് പറവൂർ സ്വദേശി നിസാർ എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം 27 നാണ് ഇരുപ്പച്ചിറ നണ്ണാൽ പറമ്പിൽ രഞ്ജിത്ത് ആർ നായരുടെ വീട്ടിൽ മോഷണം നടന്നത്. വീട്ടിൽ ആരുമില്ലാത്ത സമയത്ത് മുകളിലത്തെ വാതിൽ കുത്തി തുറന്നാണ് പ്രതികൾ അകത്തു കടന്നത്. പിന്നാലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 69 പവൻ മോഷ്ടിച്ച് കടന്നുകളഞ്ഞു.
പുത്തൻ കുരിശ് മുതൽ ആലുവ വരെയുള്ള സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതികളെ കൊടുങ്ങല്ലൂരിൽ നിന്നാണ് പൊലീസ് പിടികൂടിയത്. മുൻപും നിരവധി മോഷണക്കേസുകളിൽ പ്രതികളാണ് പിടിയിലായവർ. ആലുവ റൂറൽ എസ്പിയുടെ മേൽനോട്ടത്തിൽ പുത്തൻകുരിശ് ഡിവൈഎസ്പി എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.48 പവൻ സ്വർണ്ണം പ്രതികളിൽ നിന്ന് കണ്ടെത്തി. തെളിവെടുപ്പിനിടയിൽ മോഷണത്തിന് ഉപയോഗിച്ച ആയുധങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.