തിരുവനന്തപുരം മരുതംകുഴിയിൽ യുവാക്കളെ വെട്ടിപരിക്കേൽപ്പിച്ച കേസിലെ പ്രതി പിടിയിൽ
കാഞ്ഞിരപ്പാറയിൽ ജിംനേഷ്യം നടത്തിപ്പുക്കാരനും ജീവനക്കാരനുമാണ് വെട്ടേറ്റത്
തിരുവനന്തപുരം: തിരുവനന്തപുരം മരുതംകുഴിയിൽ യുവാക്കളെ വെട്ടിപരിക്കേൽപ്പിച്ച കേസിലെ പ്രതി പിടിയിലായി. വട്ടിയൂർക്കാവ് പൊലീസാണ് പ്രതി സന്തോഷിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ചയാണ് ജിംനേഷ്യം നടത്തിപ്പുകാരനും ജീവനക്കാരനും വെട്ടേറ്റത്. ജിമ്മിലെ അഡ്മിഷനുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമത്തിന് പിന്നിലെന്നാണ് ആരോപണം.
കഴിഞ്ഞ ബുധനാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. കാഞ്ഞിരപ്പാറയിൽ ജിംനേഷ്യം നടത്തിപ്പുക്കാരനും ജീവനക്കാരനുമാണ് വെട്ടേറ്റത്. കാഞ്ഞിരപ്പാറ മരുതംകുഴി റോഡിൽ ജിംനേഷ്യം നടത്തുന്ന ജിജോ വിഷ്ണു എന്നിവർക്കാണ് പരിക്കേറ്റത്.
കാറിലെത്തിയ പ്രതി ജിംനേഷ്യത്തിലേക്ക് ഓടി കയറി ജിജോയെ വാൾ ഉപയോഗിച്ച് വെട്ടുകയായിരുന്നു ഇത് തടയുന്നതിനിടെ വിഷണുവിനും വെട്ടേറ്റു. ശശി എന്ന് വിളിക്കുന്ന സന്തോഷ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.