കൊല്ലങ്കോട് സി.പി.എം ഏരിയ കമ്മിറ്റിയിലെ വിഭാഗീയതയിൽ നടപടി; നാലുപേരെ പുറത്താക്കി

മുൻ ഏരിയ സെക്രട്ടറി ഉൾപ്പെടെ അഞ്ച് പേരെ ഏരിയ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തു

Update: 2023-06-27 03:19 GMT
Editor : Lissy P | By : Web Desk
Action on sectarianism in Kollangode CPM Area Committee; Four people were expelled,Kollangode CPM news,palakkad cpm,കൊല്ലങ്കോട് സി.പി.എം ഏരിയ കമ്മിറ്റിയിലെ വിഭാഗീയതയിൽ നടപടി; നാലുപേരെ പുറത്താക്കി
AddThis Website Tools
Advertising

പാലക്കാട്: കൊല്ലങ്കോട് സിപിഎം ഏരിയ കമ്മിറ്റിയിലെ വിഭാഗീയതയിൽ നടപടി. പുതുനഗരം, കൊല്ലങ്കോട് ലോക്കൽ സെക്രട്ടറിമാർ ഉൾപ്പെടെ നാലുപേരെ പുറത്താക്കി. വിഭാഗീയത നേരിടാൻ മുൻ ഏരിയ സെക്രട്ടറി ഉൾപ്പെടെ അഞ്ച് പേരെ ഏരിയ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തു. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു പങ്കെടുത്ത യോഗത്തിന്റേതാണ് തീരുമാനം.

വിവാദങ്ങളുടെ പശ്ചത്തലത്തിൽ സിപിഎം ജില്ല കമ്മറ്റി ഇന്ന് ചേരും.സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ യോഗത്തിൽ പങ്കെടുക്കും.പി.കെ ശശിക്ക് എതിരായ സാമ്പത്തിക ആരോപണങ്ങൾ ഇന്നത്തെ യോഗത്തിൽ ചർച്ചയാകും. കഴിഞ്ഞ ജില്ലാ കമ്മറ്റി യോഗം പി.കെ ശശിക്ക് എതിരായ സാമ്പത്തിക ആരോപണങ്ങളിലെ രേഖകൾ പരിശോധിക്കാൻ രണ്ടംഗ കമ്മീഷനെ നിയോഗിച്ചിരുന്നു. 

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News