കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവം: നടപടികള്‍ നിയമപരമെന്ന് സംസ്ഥാന അഡോപ്ഷന്‍ റിസോഴ്‌സ് ഏജന്‍സി

കുട്ടിയെ തട്ടിക്കൊണ്ട് പോയി ദത്ത് നല്‍കിയ സംഭവത്തില്‍ അമ്മ അനുപമ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Update: 2021-11-02 03:27 GMT
Editor : ijas
Advertising

അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ നടന്നത് നിയമപരമായ നടപടികളെന്ന് സ്റ്റേറ്റ് അഡോപ്ഷൻ റിസോഴ്സ് ഏജൻസി. പൊലീസിന് നൽകിയ മറുപടിയിലാണ് സ്റ്റേറ്റ് അഡോപ്ഷൻ റിസോഴ്സ് ഏജൻസി ദത്ത് നടപടികള്‍ വിശദീകരിച്ചത്. കുഞ്ഞിനെ ആർക്ക് നൽകി, എപ്പോൾ നൽകി എന്നീ കാര്യങ്ങള്‍ അറിയിക്കാനാകില്ലെന്നും അഡോപ്ഷൻ ആക്ട് പ്രകാരം ഈ വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്നും ഏജൻസി വ്യക്തമാക്കി. ഏജൻസി നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സി.ഡബ്ല്യൂ.സി പൊലീസിന്‌ റിപ്പോർട്ട് നൽകിയിട്ടുണ്ട്.

Full View

അതെ സമയം കുട്ടിയെ തട്ടിക്കൊണ്ട് പോയി ദത്ത് നല്‍കിയ സംഭവത്തില്‍ അമ്മ അനുപമ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. താൻ അറിയാതെയാണ് നാലു ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ദത്ത് നൽകിയതെന്നും കുഞ്ഞിനെ ഹാജരാക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദേശം നല്‍കണമെന്നുമാണ് ആവശ്യം. അനുപമയുടെ അച്ഛൻ ജയചന്ദ്രൻ, അമ്മ സ്മിത അടക്കം ആറ് പേർ എതിർ കക്ഷികളാണ്. 12 മാസമായി കുട്ടിയെ കുറിച്ച് യാതൊരു അറിവുമില്ല. കുട്ടിയെ ഒളിപ്പിച്ചതിനു പിന്നില്‍ പൊലീസും, ചൈൽഡ് വെൽഫെയർ കമ്മിറ്റിയും രക്ഷിതാക്കളും ഗൂഡാലോചന നടത്തിയെന്നും ഹരിജിയില്‍ ആരോപിക്കുന്നു

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News