വീട്ടുകാരുമായി വഴിക്കിട്ടു നാടുവിട്ടു; രണ്ട് വർഷം നീണ്ട തെരച്ചിലിനൊടുവിൽ വാളകം സ്വദേശിയെ പാലക്കാട്ടു നിന്ന് കണ്ടെത്തി

കഴിഞ്ഞ രണ്ട് വർഷമായി മുവാറ്റുപുഴ പൊലീസ് സംസ്ഥാനത്തിനകത്തും പുറത്തും കാണാതായ ആളെ പറ്റി ലുക്ക്ഔട്ട് നോട്ടീസ് അടക്കം പ്രചരിപ്പിച്ചുകൊണ്ട് തെരഞ്ഞുവരികയായിരുന്നു

Update: 2023-03-22 11:52 GMT
Advertising

കൊച്ചി: രണ്ടുവർഷം മുൻപ് കാണാതായ വാളകം സ്വദേശിയെ നിരന്തര അന്വേഷണത്തിനൊടുവിൽ മുവാറ്റുപുഴ പൊലീസ് പാലക്കാട് നിന്ന് കണ്ടെത്തി. വാളകം ബദനിപ്പടി ഭാഗത്തു നിന്ന് കാണാതായ പാടിയിൽ വീട്ടീൽ റെജി കുര്യാക്കോസിനെയാണ് എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിൻറെ മേൽനോട്ടത്തിൽ രൂപീകരിച്ച സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം പാലക്കാട് നിന്ന് കണ്ടെത്തിയത്.

ഇയാൾ ഇവിടെ ആക്രി പെറുക്കി വിറ്റ് ഒരു താത്കാലിക ഷെഡിൽ ജീവിച്ചുവരികയായിരുന്നു. വീട്ടുകാരുമായി വഴക്കിട്ടാണ് റെജി നാടുവിട്ടത്. കഴിഞ്ഞ രണ്ട് വർഷമായി മുവാറ്റുപുഴ പൊലീസ് സംസ്ഥാനത്തിനകത്തും പുറത്തും കാണാതായ ആളെ പറ്റി ലുക്ക്ഔട്ട് നോട്ടീസ് അടക്കം പ്രചരിപ്പിച്ചുകൊണ്ട് തെരഞ്ഞുവരികയായിരുന്നു. അന്യസംസ്ഥാനങ്ങളിലെ തീർത്ഥടനകേന്ദ്രങ്ങളിലും മറ്റും പല തവണ പൊലീസ് അന്വേഷണം നടത്തി. കാണാതായ ആൾ ഊട്ടി, നിലമ്പൂർ എന്നിവിടങ്ങളിൽ മാറി മാറി കഴിഞ്ഞു വരികയായിരുന്നു.

Full View

പ്രത്യേക അന്വേഷണസംഘത്തിൽ മുവാറ്റുപുഴ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.എൻ.രാജേഷ്, സബ് ഇൻസ്പെക്ടർ ഒ.എം.സെയ്ദ്, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ടി.എം.ഷമീർ, ഡി.എം.പി.ടി യുവിലെ യിലെ സീനിയർ സി പി ഒ ഇ.എം.ഷിബു എന്നിവരാണ് ഉണ്ടായിരുന്നത്. വൈദ്യപരിശോധനക്കു ശേഷം കോടതിയിൽ ഹാജരാക്കി.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News