കോവിഡ് പ്രതിരോധത്തിന് ആലപ്പുഴ നഗരസഭയുടെ ധൂമസന്ധ്യ: ശാസ്ത്ര സാഹിത്യ പരിഷത്ത് പരാതി നല്‍കി

ചൂര്‍ണം പുകച്ചുള്ള കോവിഡ് പ്രതിരോധം അശാസ്ത്രീയമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത്

Update: 2021-05-09 01:38 GMT
Advertising

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ആലപ്പുഴ നഗരസഭ നടത്തിയ ധൂമസന്ധ്യക്കെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത്. ആയുര്‍വേദ ചൂര്‍ണം പുകച്ചുള്ള കോവിഡ് പ്രതിരോധം അശാസ്ത്രീയമെന്നാണ് പരിഷത്തിന്റെ വാദം. എന്നാലിത് ബോധവത്കരണം മാത്രമാണെന്നും ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫീസറുടെ അനുമതിയുണ്ടെന്നുമാണ് നഗരസഭയുടെ വിശദീകരണം.

ആയുര്‍വേദ പ്രതിരോധ മാര്‍ഗമായ അപരാജിത ധൂമ ചൂര്‍ണം നഗരസഭയിലെ എല്ലാ വീടുകളിലും പുകക്കുന്നതായിരുന്നു ധൂമസന്ധ്യാ ആചരണം. വായുവിലൂടെ പകരുന്ന എല്ലാ പകര്‍ച്ചവ്യാധികളും ഈ ചൂര്‍ണം തടയുമെന്നായിരുന്നു നഗരസഭയുടെ പ്രചാരണം. നഗരസഭാ പരിധിയിലെ അന്‍പതിനായിരത്തോളം വീടുകളിലാണ് ചൂര്‍ണമെത്തിച്ചത്.

എന്നാല്‍ ഈ ചൂര്‍ണം കോവിഡിനെ തടയില്ലെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയ ശാസ്ത്ര സാഹിത്യ പരിഷത്ത് നഗരസഭയുടെ നടപടിയെ രൂക്ഷമായാണ് വിമര്‍ശിച്ചത്. അതേസമയം കോവിഡ് ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ധൂമസന്ധ്യ ഒരു ബോധവത്കരണ നടപടി മാത്രമാണെന്നാണ് നഗരസഭയുടെ വാദം. നഗരസഭയുടെ നടപടി അശാസ്ത്രീയമെന്ന് കാട്ടി മുഖ്യമന്ത്രിക്ക് ശാസ്ത്ര സാഹിത്യ പരിഷത്ത് നല്‍കിയ പരാതി കലക്ടര്‍ക്ക് കൈമാറി.Full View

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News