എല്ലാ സര്‍ക്കാര്‍ സേവനങ്ങളും ഓണ്‍ലൈനില്‍: പദ്ധതി ഒക്ടോബര്‍ 2 ന്

എല്ലാ വകുപ്പുകളിലും ഇ ഓഫീസ്, ഇ ഫയല്‍ സംവിധാനങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കു

Update: 2021-06-04 05:13 GMT
By : Web Desk
Advertising

എല്ലാ സര്‍ക്കാര്‍ സേവനങ്ങളും ഓണ്‍ലൈന്‍ ആയി പൌരന്മാര്‍ക്ക് ലഭ്യമാക്കുന്ന പദ്ധതി ഒക്ടോബര്‍ രണ്ടിന് ആരംഭിക്കും. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് അവതരണത്തിനിടെയാണ് ഇക്കാര്യം അറിയിച്ചത്.

ഇതിനായി എല്ലാ വകുപ്പുകളെയും സജ്ജമാക്കും. മഹാത്മാഗാന്ധിയുടെ ജന്മദിനത്തില്‍ ഈ പദ്ധതി ഔദ്യോഗികമായി ആരംഭിക്കും.

സര്‍ക്കാര്‍ സേവനങ്ങള്‍ വേഗത്തിലാക്കുന്നതിന് എല്ലാ വകുപ്പുകളിലും ഇ ഓഫീസ്, ഇ ഫയല്‍ സംവിധാനങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.

Tags:    

By - Web Desk

contributor

Similar News