അവശേഷിക്കുന്നത് അരിയും വെളിച്ചെണ്ണയും മാത്രം: കാലിയായി സപ്ലൈകോ
കരാറുകാരുടെ ബഹിഷ്കരണം പ്രതിസന്ധി വർധിപ്പിച്ചു
Update: 2024-07-14 05:35 GMT
തിരുവനന്തപുരം: സംസ്ഥാനത്തെ സപ്ലൈകോ വീണ്ടും പ്രതിസന്ധിയിൽ. സബ്സിഡി സാധനങ്ങളുൾപ്പടെ തീർന്നതോടെ റാക്കുകൾ കാലിയായി. ഇനി അവശേഷിക്കുന്നത് അരിയും വെളിച്ചെണ്ണയും മാത്രമാണ്.
കൃത്യമായി തുക നൽകാത്തതിനെ തുടർന്ന് കരാറുകാർ ബഹിഷ്കരണത്തിലാണ്. ഇത് പ്രതിസന്ധി വർധിക്കാനിടയാക്കി. തുക ലഭിച്ചശേഷം ടെൻഡറിൽ പങ്കെടുക്കാമെന്നാണ് വിതരണക്കാരുടെ നിലപാട്.
സപ്ലൈകോയിലേക്ക് മറ്റു സാധനങ്ങൾ നൽകുന്ന വിതരണക്കാരും കരാറിൽ പങ്കെടുക്കുന്നില്ല. സാധനങ്ങൾ തീർന്നതോടെ ജനങ്ങളും ഔട്ട്ലെറ്റുകളിൽ കയറുന്നില്ല.