കെ.എസ്.ഇ.ബിയിലെ ഓണ്‍ലൈന്‍ സ്ഥലംമാറ്റം അട്ടിമറിക്കുന്നതായി ആക്ഷേപം; പൂളിംഗ് രീതിക്കെതിരെ പ്രതിഷേധം

സ്ഥലം മാറ്റത്തില്‍ ബാഹ്യ ഇടപെടല്‍ ഒഴിവാക്കാന്‍ കൊണ്ടുവന്ന ഓണ്‍ലൈന്‍ രീതിയെ പൂര്‍ണമായും അട്ടിമറിക്കുന്നതാണ് പൂളിങ് രീതിയെന്ന് ഇടത് സര്‍വീസ് സംഘടനയായ കെ.എസ്.ഇ.ബി.ഒ.എ മാനേജ്മെന്‍റിന് പരാതി നല്‍കി

Update: 2022-06-02 02:21 GMT
Advertising

വൈദ്യുതി ബോര്‍ഡിലെ ഓണ്‍ലൈന്‍ സ്ഥലംമാറ്റം അട്ടിമറിക്കുന്നതായി ആക്ഷേപം. പകരം പൂളിംഗ് രീതി നടപ്പാക്കാനാണ് നീക്കം. ഇത് അധികാര ദുര്‍വിനിയോഗത്തിന് ഇടവരുത്തുമെന്ന് യൂണിയനുകൾ കുറ്റപ്പെടുത്തുന്നു.

2017 മുതല്‍ വൈദ്യുതി ബോര്‍ഡിലെ അസിസ്റ്റന്‍റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍മാര്‍ മുതല്‍ താഴോട്ടുള്ള ജീവനക്കാരുടെ സ്ഥലംമാറ്റം ഓണ്‍ലൈന്‍ വഴിയാണ്. അപേക്ഷകന്‍റെ ഇഡക്സ് പ്രകാരമുള്ള റാങ്കും സ്ഥലംമാറ്റ അപേക്ഷയിലെ മുന്‍ഗണനനയും അടിസ്ഥാനമാക്കിയാണ് പോസ്റ്റിങ് നല്‍കുക. ഇതുപ്രകാരം അപേക്ഷിക്കുന്ന സ്ഥാനത്തോ, ഒഴിവില്ലെങ്കില്‍ അടുത്ത മുന്‍ഗണനയിലുള്ള സ്ഥാനത്തോ പോസ്റ്റിഗ് ലഭിക്കും. എന്നാല്‍ ഇനി ഈ രീതി മാറ്റി വൈദ്യുതി ഭവനിലെ തസ്തികകളെല്ലാം ഒറ്റ പൂളായി കണക്കാക്കി ജീവനക്കാരെ കൂട്ടത്തോടെ വൈദ്യുതി ഭവനിലേക്ക് നിയമിക്കും. അവിടെ നിന്ന് എച്ച്.ആര്‍ വിഭാഗം ചീഫ് എന്‍ജിനീയറിന്‍റെ താത്പര്യപ്രകാരം റീപോസ്റ്റു ചെയ്യാനാണ് ബോര്‍ഡ് നല്‍കിയിട്ടുള്ള നിര്‍ദേശം.

സ്ഥലം മാറ്റത്തില്‍ ബാഹ്യ ഇടപെടല്‍ ഒഴിവാക്കാന്‍ കൊണ്ടുവന്ന ഓണ്‍ലൈന്‍ രീതിയെ പൂര്‍ണമായും അട്ടിമറിക്കുന്നതാണ് പൂളിങ് രീതിയെന്ന് ഇടത് സര്‍വീസ് സംഘടനയായ കെ.എസ്.ഇ.ബി.ഒ.എ മാനേജ്മെന്‍റിന് പരാതി നല്‍കി. വൈദ്യുതി മന്ത്രിയുടെ മുന്നിലും വിഷയമെത്തിക്കാനാണ് സംഘടനയുടെ നീക്കം.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News