ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം തള്ളാൻ ശ്രമം; തടഞ്ഞ കോർപറേഷൻ ജീവനക്കാരനുനേരെ മർദനം

വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു

Update: 2024-09-24 18:59 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: ശുചീകരണ തൊഴിലാളി ജോയിയുടെ ജീവനെടുത്ത ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം തള്ളാൻ ശ്രമം. നീക്കം തടയാൻ ശ്രമിച്ച കോർപറേഷൻ ജീവനക്കാരനെ സംഘം മർദിച്ചു. തുമ്പൂർമൊഴി സ്വദേശി ദീപുവിനുനേരെയായിരുന്നു ആക്രമണം.

ഇന്നു രാത്രിയായിരുന്നു സംഭവം. മാലിന്യം തള്ളാനെത്തിയ സംഘത്തെ തടയാൻ ശ്രമിക്കുന്നതിനിടെ യുവാവിനെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ദീപുവിനെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാലിന്യം തള്ളാനെത്തിയ സംഘം വാഹനങ്ങളുമായി കടന്നുകളയുകയുമായിരുന്നു.

കെഎൽ 01 വൈ 6096 എന്ന നമ്പറുള്ള ഓട്ടോറിക്ഷയിലാണു സംഘം തോട്ടിൽ മാലിന്യം തള്ളാനെത്തിയതെന്ന് മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു. വാഹനം പൊലീസ് കണ്ടെത്തി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Summary: Corporation employee beaten up after he stopped attempt to throw garbage in Amayizhanchan canal

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News