തദ്ദേശ വാർഡ് പുനർവിഭജനം; മാർ​ഗരേഖ പുറത്തിറക്കി

ആദ്യഘട്ടത്തിൽ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും കോർപ്പറേഷനുകളിലുമാണ് വിഭജനം

Update: 2024-09-24 11:44 GMT
Advertising

തിരുവനന്തപുരം: തദ്ദേശ വാർഡ് പുനർവിഭജനത്തിനായുള്ള മാർ​ഗരേഖ പുറത്തിറക്കി. മൂന്ന് ഘട്ടമായാണ് പുനർവിഭജനം നടക്കുക. ആദ്യഘട്ടത്തിൽ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷനുകളിലാണ് വിഭജനം. രണ്ടാം ഘട്ടത്തിൽ ബോക്കിലും മൂന്നാം ഘട്ടത്തിൽ ജില്ലാ പഞ്ചായത്തുകളിലും വിഭജനമുണ്ടാകും.

ഇന്ന് ചേർ‌ന്ന ഡീലിമിറ്റേഷൻ കമ്മീഷനാണ് മാർ​ഗരേഖക്ക് അം​ഗീകാരം നൽകിയത്. പുനർവിഭജനത്തിൻ്റെ കരട് നവംബർ 16ന് പ്രസിദ്ധീകരിക്കും. ഡിസംബർ ഒന്ന് വരെ പൊതുജനങ്ങൾക്ക് പരാതികൾ സമർപ്പിക്കാനുള്ള അവസരം ഡീലിമിറ്റേഷൻ കമ്മീഷൻ ഒരുക്കുന്നുണ്ട്. സംസ്ഥാനത്തെ 1137 വാർഡുകളാണ് പുനർവിഭജനം നടത്തുന്നത്.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News