'ആരോപണവിധേയരെ ചേർത്ത് പിടിക്കാൻ മുഖ്യമന്ത്രിക്ക് വ്യഗ്രത'; വിമർശിച്ച് സമസ്ത മുഖപത്രം
മുഖ്യമന്ത്രി അൻവറിൻ്റെ രാഷ്ട്രീയ ഡിഎൻഎ തിരയുകയാണെന്നും ജനങ്ങളെ ശത്രുപക്ഷത്ത് നിർത്തുകയാണെന്നും കുറ്റപ്പെടുത്തൽ
Update: 2024-09-24 11:20 GMT
കോഴിക്കോട്: പി.വി അൻവറിൻ്റെ വെളിപ്പെടുത്തലുകളിൽ മുഖ്യമന്ത്രിക്കെതിരെ സമസ്ത മുഖപത്രമായ സുപ്രഭാതം. അൻവർ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചവരെ ചേർത്ത് പിടിക്കാൻ മുഖ്യമന്ത്രിക്ക് വ്യഗ്രതയാണെന്നും അദ്ദേഹം അൻവറിൻ്റെ രാഷ്ട്രീയ ഡിഎൻഎ തിരയുകയാണെന്നുമാണ് വിമർശനം.
മുഖ്യമന്ത്രി ഇരയോടൊപ്പമല്ലെന്നും ഇരപിടിയന്മാർക്കൊപ്പമാണെന്നും സുപ്രഭാതത്തിന്റെ മുഖപ്രസംഗം വിമർശിക്കുന്നുണ്ട്. ജനങ്ങളെയാണ് മുഖ്യമന്ത്രി ശത്രുപക്ഷത്ത് നിർത്തുന്നതെന്നും അൻവറിനെ കൈ വിട്ടാലും ആരോപണങ്ങൾ നിലനിൽക്കുമെന്നും സുപ്രഭാതം മുഖപ്രസംഗം വ്യക്തമാക്കുന്നു.
എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ചയിൽ മറുപടി ലഭിക്കേണ്ടതുണ്ടെന്നും സമസ്ത പത്രത്തിലൂടെ വ്യക്തമാക്കുന്നുണ്ട്. അതേസമയം, അൻവറിൻ്റെ ആരോപണങ്ങളിൽ പ്രതിപക്ഷവും മൗനം പാലിക്കുകയാണെന്നും സമസ്ത മുഖപത്രം കുറ്റപ്പെടുത്തി.