'ദുരന്ത വ്യാപ്തിക്ക് കാരണം ജില്ലാ ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകാത്തത്': മുണ്ടക്കൈ ഉരുൾപൊട്ടലിൽ അമിക്കസ്‌ക്യൂറി റിപ്പോർട്ട് സമർപ്പിച്ചു
പ്രദേശത്ത് മഴയുടെ തീവ്രത അളക്കാനുള്ള സംവിധാനങ്ങൾ ഇല്ലെന്നും അമിക്കസ് ക്യൂറി
Update: 2024-09-05 19:14 GMT
കോഴിക്കോട്: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ അമിക്കസ്‌ക്യൂറി ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. പ്രദേശത്ത് മഴയുടെ തീവ്രത അളക്കാനുള്ള സംവിധാനങ്ങൾ ഇല്ലെന്നും ദുരന്ത വ്യാപ്തിക്ക് കാരണം ജില്ലാ ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകാത്തതാണെന്നും റിപ്പോർട്ടിൽ പറയുന്നു. വയനാട്ടിൽ 29 വില്ലേജുകൾ ഹൈ റിസ്‌ക് മണ്ണിടിച്ചിൽ സാധ്യത പ്രദേശങ്ങളാണെന്നും അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട്. യുദ്ധകാലടിസ്ഥാനത്തിൽ മഴമാപിനികൾ സ്ഥാപിക്കണമെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യമുണ്ട്. ദുരന്തനിവാരണ അതോറിറ്റിയുടെ ചെയർമാന്‍കൂടിയായ ജില്ലാ കലക്ടറെ മഴക്കാലത്തിനു തൊട്ടുമുമ്പ് മാറ്റിയത് തെറ്റായ തീരുമാനമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. കേസിൽ കക്ഷിചേർന്ന മുഹമ്മദ് ഷായുടെ നിർദേശങ്ങൾ ഉൾപ്പെടുത്തിയാണ് അമിക്കസ്‌ക്യൂറി റിപ്പോർട്ട് സമർപ്പിച്ചത്.