സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക ലഭിച്ചില്ല; ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

ബാങ്ക് ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെന്നും ബന്ധുക്കൾ ആരോപിച്ചു

Update: 2024-05-02 12:16 GMT
Amount deposited in cooperative bank not received; The head of the household committed suicide, ;latest news
AddThis Website Tools
Advertising

 തിരുവനന്തപുരം: സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക ലഭിക്കാതെ വന്നതോടെ ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം മരുതത്തൂര്‍ സ്വദേശി സോമസാഗരം [ 52 ] ആണ് മരിച്ചത്.മകളുടെ വിവാഹ ആവശ്യത്തിനും മറ്റും പെരുപഴുതൂർ സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുകയാണ് ലഭിക്കാതെ വന്നത്.

കൂലിപ്പണിക്ക് പോയും കൃഷിചെയ്തുമാണ്  സോമസാഗരം 5 ലക്ഷം രൂപ സഹകരണ ബാങ്കിൽ നിക്ഷേപിച്ചത്. കഴിഞ്ഞ ആറുമാസത്തിനിടെ പലതവണ പണത്തിനായി ബാങ്കിൽ കയറിയിറങ്ങിയിട്ടും ബാങ്ക് അധികൃതർ സോമസാഗരത്തെ കയ്യൊഴിയുകയായിരുന്നു. ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെന്നും ബന്ധുക്കൾ ആരോപിച്ചു.

അതേസമയം കടമെടുത്തവർ തിരിച്ചടയ്ക്കാത്തിനാൽ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നാണ് സെക്രട്ടറിയുടെ വിശദീകരണം. കോൺഗ്രസ് നേതൃത്വത്തിലുള്ള സമിതിയാണ് ബാങ്ക് ഭരിക്കുന്നത്.


Full View

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News