ആനാവൂർ നാരായണൻ കൊലക്കേസ്; ആർഎസ്എസ് പ്രവർത്തകരായ 11 പേരും കുറ്റക്കാർ

നെയ്യാറ്റിൻകര സെഷൻസ് കോടതിയുടേതാണ് വിധി

Update: 2022-11-11 06:46 GMT
Editor : banuisahak | By : Web Desk
Advertising

തിരുവനന്തപുരം: സിപിഎം പ്രവർത്തകനായിരുന്ന ആനാവൂർ നാരായണൻ നായരെ കൊലപ്പെടുത്തിയ കേസിൽ ആർഎസ്എസ് പ്രവർത്തകരായ 11 പ്രതികളും കുറ്റക്കാരെന്ന് കോടതി. നെയ്യാറ്റിൻകര സെഷൻസ് കോടതിയുടേതാണ് വിധി. 2013 നവംബർ 5 നാണു നാരായണൻ നായരെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയത്. നാരായണന്റെ മകനും എസ്എഫ്ഐ നേതാവുമായിരുന്ന ശിവപ്രസാദിനെ കൊലപ്പെടുത്താൻ എത്തിയതായിരുന്നു സംഘം. അക്രമം തടയാൻ ശ്രമിച്ച നാരായണൻ നായരെ പ്രതികൾ ക്രൂരമായി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News