കൈക്കൂലിക്കേസിൽ കോഴിക്കോട് ഒരു റവന്യൂ ഉദ്യോഗസ്ഥൻ കൂടി അറസ്റ്റിൽ
മുക്കം നായര്‍കുഴി പുല്ലും പുതുവയല്‍ എം ബിജേഷിനെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്
Update: 2025-01-14 16:12 GMT
കോഴിക്കോട്: കൈക്കൂലി കേസിൽ ഒരു റവന്യൂ ഉദ്യോഗസ്ഥൻ കൂടി അറസ്റ്റിൽ. കോഴിക്കോട് ഉള്ള്യേരി ഡിജിറ്റല്‍ സർവേ ക്യാമ്പ് ഓഫീസിലെ കൈക്കൂലിയുമായി ബന്ധപ്പെട്ട് ഒരാള്‍കൂടി അറസ്റ്റിൽ. മുക്കം നായര്‍കുഴി പുല്ലും പുതുവയല്‍ എം ബിജേഷിനെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച കൈക്കൂലി വാങ്ങുന്നതിനിടെ ഉള്ള്യേരി ഡിജിറ്റല്‍ സര്‍വ്വെ കേമ്പ് ഓഫീസിലെ ഹെഡ് ഗ്രേഡ് സര്‍വ്വെയര്‍ നരിക്കുനി എന്‍ കെ മുഹമ്മദ് പിടിയിലായിരുന്നു. പിന്നാലെയാണ് ഇതേ ഓഫീസിലെ സെക്കന്റ് ഗ്രേഡ് സര്‍വ്വെയറായ ബിജേഷിനെ കൂടി അറസ്റ്റ് ചെയ്തത്.