പുരാവസ്തു തട്ടിപ്പ് കേസ്; റിട്ട. ഡി.ഐ.ജി എസ്.സുരേന്ദ്രനെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും

സുരേന്ദ്രന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് പലപ്പോഴായി മോൺസൺ പണം കൈമാറിയിരുന്നു.

Update: 2023-07-29 03:43 GMT
Editor : anjala | By : Web Desk
Monson mavunkal and dig s surendran

 റിട്ട. ഡി.ഐ.ജി എസ്.സുരേന്ദ്രൻ, മോൻസൺ മാവുങ്കൽ

AddThis Website Tools
Advertising

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസിൽ റിട്ട. ഡി.ഐ.ജി എസ് സുരേന്ദ്രനെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. മോൺസൺ മാവുങ്കലുമായുള്ള സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്തുന്നതിനാണ് കേസിൽ മൂന്നാം പ്രതിയായ എസ് സുരേന്ദ്രനെ ചോദ്യം ചെയ്യുക. സുരേന്ദ്രന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് പലപ്പോഴായി മോൺസൺ പണം കൈമാറിയിരുന്നു. ഇതിന്റെ ബാങ്ക് സ്റ്റേറ്റ്മെന്റുകൾ പരാതിക്കാർ അന്വേഷണ സംഘത്തിന് നൽകിയിരുന്നു. തിങ്കളാഴ്ച ഐ.ജി ലക്ഷ്മണിനെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. പുരാവസ്തു തട്ടിപ്പ് കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ചു, പുരാവസ്തുക്കൾ വിൽക്കുന്നതിന് ഇടനിലക്കാരനായി പ്രവർത്തിച്ചു തുടങ്ങിയവയാണ് ഐ.ജി ലക്ഷ്മണിന് എതിരായ ആരോപണങ്ങൾ.

മോൻസൺ മാവുങ്കലാണ് പുരാവസ്തു തട്ടിപ്പ് കേസിൽ ഒന്നാം പ്രതി. കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരനാണ് രണ്ടാം പ്രതി. എസ്.സുരേന്ദ്രനും ഐ.ജി ലക്ഷ്മണയുമാണ് മൂന്നും നാലും പ്രതികൾ. എസ്. സുരേന്ദ്രൻ പലപ്പോഴായി മോൻസൺ മാവുങ്കലുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നാണ് പരാതി. പണം കൈമാറിയതിന്റെ രേഖകൾ നേരത്തെ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. 

Full View
Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News